Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോൾക്ക് വൈകുന്നേരത്തോക്കുള്ള ഭക്ഷണം എടുക്കാനായി വീട്ടിലേക്ക് പോയതായിരുന്നു ശരണ്യയുടെ 'അമ്മ'; നെറ്റ് ഓണാക്കിയപ്പോൾ കണ്ടത് ശരണ്യയ്ക്ക് ആദരാഞ്ജലികളെന്ന പോസ്റ്റ്:- എങ്ങനെ സഹിക്കാനാകും...? ആ ഷോക്കിൽ നിന്ന് ഇതുവരെ അമ്മ മുക്തയായിട്ടില്ല- വെളിപ്പെടുത്തലുമായി സീമ ജി നായർ

14 AUGUST 2021 05:59 AM IST
മലയാളി വാര്‍ത്ത

ഒരു തലവേദനയായി വന്നത് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിഞ്ഞ കാലം മുതല്‍ നടി ശരണ്യയുടെ ഏതൊരു ആവശ്യത്തിനും നടി സീമ ജി നായര്‍ ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോള്‍ സീമ തന്റെ സ്വര്‍ണ്ണം മുഴുവന്‍ എടുത്തു വിറ്റായിരുന്നു ആശുപത്രി ബില്‍ അടച്ചത്. രോഗം തിരിച്ചറിഞ്ഞ നാൾ മുതൽ ഇന്നോളം ഉറ്റകൂട്ടുകാരിയും അമ്മയുമൊക്കെയായി നിഴൽ പോലെ കൂടെ നടന്ന സീമ ജി.നായർ. ഇപ്പോഴിതാ ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശരണ്യയെക്കുറിച്ച് മനസ് തുറക്കുകയാണ്....

സീമ ജി.നായരുടെ വാക്കുകൾ ഇങ്ങനെ...

ആത്മീയമായൊരു ജീവിതത്തിലായിരുന്നു ശരണ്യ. അസുഖാവസ്ഥയില്‍ പോലും മരണമെന്ന ചിന്തയോ ഭയമോ ശരണ്യയെ അലട്ടിയിരുന്നില്ല. അവള്‍ക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പേടിച്ചിരുന്ന ആളായിരുന്നുവെങ്കില്‍ ഈ പ്രതിസന്ധികളെയൊന്നും അവള്‍ തരണം ചെയ്യുമായിരുന്നില്ലല്ലോ, എല്ലാവരുടെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള തിരിച്ചുവരവായിരുന്ന അവളുടേതെന്ന് സീമ പറയുന്നു.

തിരിച്ചു വരവിന് സാധ്യത ഇല്ലെന്ന തരത്തിലുള്ള അപകടസൂചന ലഭിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെ ബിപി കുറഞ്ഞ് വരുന്നുണ്ടായിരുന്നു. പ്രതീക്ഷയോടെയാണ് ആ സമയത്തും ഞങ്ങള്‍ ഡോക്ടര്‍മാരോട് സംസാരിച്ചിരുന്നത്. നിസ്സഹായരായിരുന്നു അവരുമെന്ന് നടി പറയുന്നു.

ശരണ്യയുടെ അമ്മയുടെ ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മകള്‍ പോയെന്ന് ഇപ്പോഴും അമ്മയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ലയ മകള്‍ക്ക് ഒന്നുമില്ലെന്നും ഡോക്ടര്‍ വന്നാല്‍ അവള്‍ കണ്ണുതുറക്കുമെന്ന വിശ്വാസമായിരുന്നു അമ്മയ്ക്ക്. ഗണേഷ് കുമാര്‍ വന്നപ്പോളും അമ്മ ഇത് തന്നെയായിരുന്നു ആവര്‍ത്തിച്ചത്. അമ്മയുടെ അന്നത്തെ അവസ്ഥ കണ്ടപ്പോള്‍ എല്ലാവരും സങ്കടത്തിലായിരുന്നു. അമ്മ ഇപ്പോഴും ഷോക്കിലാണെന്ന് സീമ പറയുന്നു. മകള്‍ക്ക് വൈകുന്നേരത്തോക്കുള്ള ഭക്ഷണം എടുക്കാനായി വീട്ടിലേക്ക് പോയതായിരുന്നു അമ്മ.

അതിനിടെയാണ് ശരണ്യ യാത്രയായത്. ആ  സമയത്ത് ആശുപത്രിയിലുണ്ടായിരുന്നവര്‍ക്ക് മാത്രമേ മരണ വാര്‍ത്ത അറിയാമായിരുന്നത്. അവസാന നിമിഷം അമ്മയെ അറിയിക്കാമെന്നാണ് കരുതിയത്. ശരണ്യയുടെ ഫോണ്‍ അമ്മയുടെ കയ്യിലായിരുന്നു. നെറ്റ് ഓണാക്കിയത് കൊണ്ട് ശരണ്യയ്ക്ക് ആദരാഞ്ജലി എന്ന പോസ്റ്റ് അമ്മ കണ്ടതോടെയാണ് മരണ വാര്‍ത്ത അറിയുന്നത്.

അത് കണ്ടാല്‍ എങ്ങനെയാണ് ഒരു അമ്മയുടെ സമനില തെറ്റാതിരിക്കുന്നത്. അമ്മയോട് വിവരം പറയാാന്‍ പോയവര്‍ പാതിവഴിയില്‍ എത്തിയപ്പോള്‍ തന്നെ അമ്മ വിവരം അറിഞ്ഞിരുന്നു. അമ്മ ഭയങ്കര സങ്കടത്തിലാണ്, ആ സങ്കടം കണ്ടുനില്‍ക്കാനാവില്ലെന്ന് സീമ ജി നായര്‍ വ്യക്തമാക്കുന്നു.

അസുഖത്തിനിടെയുണ്ടായ പല പ്രതിസന്ധികളെയും തരണം ചെയ്ത് ശരണ്യ മുന്നോട്ടുപോയിരുന്നു. എല്ലാ പ്രതിസന്ധിയും മറികടന്ന് തനിക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്നും അഭിനയ രംഗത്തേക്ക് സജീവമാകാനകുമെന്നും ശരണ്യ കരുതിയിരുന്നു. നമുക്ക് ഇനിയും ഒന്നിച്ച് അഭിനയിക്കണമെന്ന് നടന്‍ സാജന്‍ സൂര്യയോട് ശരണ്യ പറയാറുണ്ടായിരുന്നു. അസുഖം തന്നെ തേടിയെത്തിയതിന് പിന്നാലെ ശരണ്യ സാമ്പത്തികമായും വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ശരണ്യയുടെ പല കാര്യങ്ങളും പിന്നീട് പുറം ലോകം അറിഞ്ഞത് സീമ ജി നായരിലൂടെയായിരുന്നു.

ട്യൂമര്‍ ചികില്‍സയ്ക്കിടെയാണ് ശരണ്യയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാക്കാന്‍ ഇടയാക്കി. ഗുരുതരമായതിനാല്‍ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ഇടയ്ക്ക് കൊവിഡ് ഭേദമായെങ്കിലും പിന്നീട് പനി കൂടി. ചാക്കോ രണ്ടാമനിലൂടെ സിനിമാ രംഗത്തെത്തിയ ശരണ്യ ഛോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends