Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശരണ്യയുടെ വിയോഗ ശേഷം ചർച്ചയാകുന്ന ജീവിതകഥ; മരണ ശേഷം മാനസികമായി തകർന്ന അമ്മയെ സമാധാനിപ്പിക്കാൻ എങ്കിലും ബിനുവിന് എത്താമായിരുന്നു... ഇപ്പോഴും ബന്ധം വിട്ടുമാറാതെ ഭർതൃ സഹോദരന്റെ ആദ്യ ഭാര്യ:- വൈറല്‍ ഡാന്‍സ് മുത്തശ്ശിയുമായുള്ള ശരണ്യയുടെ ബന്ധം

14 AUGUST 2021 07:19 AM IST
മലയാളി വാര്‍ത്ത

ഏറെ പ്രതീക്ഷയോടെയായിരുന്നു ശരണ്യ ശശി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ശരണ്യയ്ക്ക് വിവാഹ ആലോചന വന്നത്. സർജറിക്ക് ശേഷമായിരുന്നു അധികം ആരേയും അറിയിക്കാതെയുള്ള വിവാഹം. മകള്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തതും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തതോടെ സന്തോഷത്തിലായിരുന്നു എല്ലാവരും. അസുഖം വീണ്ടും വന്നതോടെയായിരുന്നു വിവാഹ മോചനം.

പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു ശരണ്യയുടെ വിവാഹമോചനം. വേര്‍പിരിഞ്ഞതിന് ശേഷവും ഏട്ടനെ കുറ്റപ്പെടുത്തിയിരുന്നില്ല ശരണ്യ. അദ്ദേഹത്തെ കുറ്റം പറയുന്നില്ലെന്നായിരുന്നു അമ്മയും പറഞ്ഞത്. അസുഖ കിടക്കയിലായിരുന്നപ്പോഴും ഏട്ടനെക്കുറിച്ച് വാചാലയായിരുന്നു താരം. വിവാഹമോചനത്തിന് ശേഷം ബിനു സേവ്യർ വീണ്ടും വിവാഹിതനായെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.


ശരണ്യയുടെ വിയോഗ ശേഷം ജീവിതകഥയും ചര്‍ച്ചയായിരുന്നു. മണിയന്‍പിള്ള രാജു അവതരിപ്പിക്കുന്ന മലയാളി ദര്‍ബാറില്‍ ശരണ്യയും ഭര്‍ത്താവും പങ്കെടുത്തിരുന്നു. പൊസ്സസീവ്‌നെസ്സിനെക്കുറിച്ചായിരുന്നു അന്ന് ശരണ്യ പറഞ്ഞത്. ചേട്ടന്‍ ആ കുട്ടിയോട് സംസാരിക്കുന്നത് ഇഷ്ടമല്ലെന്ന് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്. പൊസ്സസീവ്‌നെസില്‍ നിന്നും വരുന്നതാണ്. കുറേ പെണ്‍സുഹൃത്തുക്കളുണ്ട്.

 

വെറും ഫ്രണ്ട്‌സാണെന്ന് എനിക്ക് അറിയാം, എന്നാലും ഞാന്‍ ചൊറിയാറുണ്ട്, ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. മദ്യപാനവും പുകവലിയുമൊന്നുമില്ലാത്തയാളാണ് അദ്ദേഹം. പെണ്‍സുഹൃത്തുക്കള്‍ കുറച്ച് കൂടുതലാണ്. ഫ്രണ്ട്‌സാണെന്ന് എനിക്ക് അറിയാം, ഞാന്‍ ചുമ്മാ ചൊറിയുന്നതാണ്. ഞാന്‍ ആരെയെങ്കിലും അഭിനന്ദിക്കുകയാണെങ്കില്‍ പുള്ളിക്കാരിക്ക് ഇഷ്ടമല്ല, എന്റെ മുന്നില്‍ വെച്ച് വേണ്ട, മാറി നിന്ന് പറഞ്ഞോളാനാണ് പറയാറുള്ളതെന്നായിരുന്നു ഭര്‍ത്താവ് മറുപടി നല്‍കിയത്.

താരത്തിന്റെ വിയോഗ സമയത്ത് ശരണ്യയെ സ്വന്തം മകളെ പോലെ സ്നേഹിച്ച നടി സീമയും അമ്മയും മാത്രമായിരുന്നു ശരണ്യയ്ക്ക് ഒപ്പമുണ്ടായിരുന്നത്. മരണസമയത്ത് ശരണ്യ ഏറെ കാണാൻ ആഗ്രഹിച്ചെങ്കിലും ഭർത്താവ് ബിനു സേവ്യർ അതിന് മുതിർന്നില്ല. മരണശേഷം മാനസികമായി തകർന്ന അമ്മയെ സമാധാനിപ്പിക്കാൻ എങ്കിലും ബിനുവിന് എത്താമായിരുന്നുവെന്ന് സോഷ്യൽമീഡിയയിലടക്കം പ്രതികരണങ്ങൾ എത്തി.

എന്നാൽ ശരണ്യയുടെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ ശരണ്യയ്ക്ക് ആദരാഞ്ജലി പോസ്റ്റുമായി ബിനു സേവ്യറിന്റെ ഇരട്ട സഹോദരന്റെ ആദ്യ ഭാര്യ നീനു ഫിലിപ് രംഗത്തെത്തിയത് ഏറെ ചർച്ചയായിരുന്നു. 'ആർ.ഐ.പി' ഡിയർ സിസ്റ്റർ എന്നെഴുതിയ പോസ്റ്റിൽ ശരണ്യയുമായുള്ള ഇരുവരുടെ ചിത്രങ്ങളായിരുന്നു ടാഗ് ചെയ്തത്. ഇപ്പോഴും ബന്ധം വിട്ടുമാറാത്ത സഹോദരിമാർ എന്നാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയരുന്നത്.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ഡാന്‍സ് മുത്തശ്ശിയായ ശ്യാമള സേവ്യറിന്റെ മകനെയാണ് ശരണ്യ വിവാഹം കഴിച്ചത്. പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്പനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്ന ബിനു ശരണ്യ അഭിനയിക്കാത്തത് എന്താണെന്ന് ചോദിച്ചായിരുന്നു ആദ്യം നടിയെ പരിചയപ്പെടുന്നതും, വിവാഹാലോചന മുന്നോട്ട് വയ്ക്കുന്നതും. രോഗാവസ്ഥയില്‍ തുടരവെ തന്നെ ശരണ്യയെ വിവാഹം കഴിക്കാന്‍ ബിനു തയ്യാറാവുകയായിരുന്നു. ഇരു വീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു 2014 ല്‍ ഒക്ടോബര്‍ 26 ന് ശരണ്യയും ബിനുവും തമ്മില്‍ വിവാഹം കഴിക്കുന്നത്. എന്നാല്‍ സിനിമാ മേഖലയില്‍ പോലും അധികമാരും ഈ വിവാഹത്തെ കുറിച്ച്‌ അറിഞ്ഞിരുന്നില്ല. കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്.

വിവാഹത്തിന് ശേഷം ശരണ്യയ്ക്ക് വീണ്ടും രോഗം മൂര്‍ച്ഛിച്ചു. പിന്നീടാണ് ബിനുവും ശരണ്യയും തമ്മില്‍ വേര്‍പിരിയുന്നത്. എന്നാല്‍ എന്തിനാണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന കാര്യത്തില്‍ നടിയോ വീട്ടുകാരോ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അസുഖക്കിടക്കയിലും തന്റെ ഏട്ടനാണ് തന്റെ ബലമെന്ന് ശരണ്യ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബിനു സേവ്യര്‍ ഇക്കാര്യത്തില്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. ബിനു മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ശ്യാമളയ്ക്ക് ഇരട്ട കുട്ടികളാണ്. നൃത്തസംവിധായകന്‍ ആണ് ബിജു സേവ്യര്‍ എന്ന ബിജു ധ്വനിതരംഗ് ആണ് ശ്യാമളയുടെ രണ്ടാമത്തെ മകന്‍.

ശരണ്യയുടെ അമ്മ മകളുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പുറത്തുകടന്നിട്ടില്ലെന്ന് ശരണ്യയ്ക്കൊപ്പം അവസാന കാലം വരെ ഉണ്ടായിരുന്ന നടി സീമ ജി നായര്‍ വെളിപ്പെടുത്തിയിരുന്നു. ശരണ്യയുടെ അമ്മയുടെ ജീവിതം മകള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. ശരണ്യയുടെ മരണ വിവരം അവരെ സാവാധാനം അറിയിക്കാമെന്നായിരുന്നു തങ്ങള് വിചാരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ വഴിയാണ് അവരത് അറിഞ്ഞതെന്നും സീമ ജി നായർ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends