ആ മരണം ശരിക്കും ഞെട്ടിച്ചു! ഇനി എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചു.... ഉറക്കം കെടുത്തിയ നാളുകളെക്കുറിച്ച് വെളിപ്പെടുത്തി നടി ബീന ആന്റണി:- ആ തീരുമാനം എന്റെയും മനുവിന്റെയും

അഭിനയം തുടങ്ങിയ കാലം മുതൽ കൂടെയുണ്ടായിരുന്ന അമ്മയെക്കുറിച്ചോർത്ത് നടി ബീന ആന്റണി. മൂന്ന് വര്‍ഷം മുമ്പാണ് എന്റെ അമ്മച്ചി മരിക്കുന്നത്. ഞാന്‍ അഭിനയം തുടങ്ങിയ കാലം മുതല്‍ എപ്പോഴും അമ്മച്ചി കൂടെ ഉണ്ടായിരുന്നു. എനിക്ക് മകനുണ്ടായ ശേഷം കൂടെ വരാന്‍ ഒരു അസിസ്റ്റിന്റെ നിയമിച്ച് മകന്റെ എല്ലാ കാര്യങ്ങളും അമ്മച്ചി നോക്കി. അവന്റെ വളര്‍ച്ച ഞാനറിഞ്ഞിരുന്നില്ല.
ലില്ലി എന്നായിരുന്നു അമ്മച്ചിയുടെ പേര്. ശരിക്കും അമ്മച്ചിയുടെ മരണം ഒരു ഞെട്ടലായി പോയി. അതുവരെ എന്റെയും മോന്റെയും എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയിരുന്നത്. അമ്മച്ചിയില്ലാതെ ഇനി എങ്ങനെ ജീവിക്കും എന്ന് പോലും ചിന്തിച്ചു. മെല്ലെ മെല്ലെയാണ് അതില്‍ നിന്ന് പുറത്ത് വന്നത്. ഇപ്പോള്‍ മകന്‍ വളര്‍ന്ന് പത്താം ക്ലാസ് എത്തിയതിനാല്‍ വലിയ പേടി ഇല്ലെന്നും' നടി പറയുന്നു. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കൂടാതെ രണ്ടാം പിറവിയിലെ ഓണാഘോഷത്തെക്കുറിച്ചും താരം മനസ് തുറന്നു.
'കല്യാണം കഴിക്കുന്നത് വരെ ഓണവും ക്രിസ്തുമസും ഈസ്റ്ററുമൊക്കെ ഷൂട്ടിങ്ങ് സെറ്റുകളില്‍ ആയിരുന്നു. എപ്പോഴും അമ്മച്ചി എന്റെ കൂടെ ഉണ്ടാകും. വിവാഹശേഷം ഞാനും മനുവും കൂടി എടുത്ത തീരുമാനമാണ് എല്ലാ ഉത്സവങ്ങളും ഒരുമിച്ച് വീട്ടില്‍ തന്നെ ആഘോഷിക്കുമെന്ന്. ഓണം മനുവിന്റെ വീട്ടിലും ക്രിസ്തുമസ് എന്റെ വീട്ടിലും.
വിവാഹ ശേഷമാണ് ഓണത്തിന്റെ ചടങ്ങുകളെ കുറിച്ച് കൂടുതല്‍ അറിയുന്നത്. കാരണം ഞാന്‍ ജനിച്ച് വളര്‍ന്നത് ക്രിസ്ത്യന്‍ കുടുംബ പശ്ചാതലത്തില്‍ ആയിരുന്നതിനാല്‍ അത്തരം ചടങ്ങുകള്‍ വീട്ടിലുണ്ടാകാറില്ല. രണ്ടാം പിറവിയിലെ ആദ്യ ഓണമാണിത്. പതിവ് പോലെ പറവൂരിലെ മനുവിന്റെ വീട്ടിലായിരിക്കും ആഘോഷമെന്നും ബീന പറയുന്നു.
2003 ലായിരുന്നു ബീന ആന്‍്റണിയും മനോജ് കുമാറും വിവാഹിതരാവുന്നത്. ഒരുമിച്ച് പരിപാടിയില്‍ പങ്കെടുത്ത കാലത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. ഇന്‍്റര്‍കാസ്റ്റ് മ്യാരേജ് ആയതിനാല്‍ ചില പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് സന്തോഷത്തിലായിരുന്നു ജീവിതമെന്ന് ബീനയും മനോജും പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.
അങ്ങനെ സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് മാസങ്ങൾക്ക് മുമ്പ് ബീനയ്ക്ക് കൊവിഡ് വരുന്നത്. അതിതീവ്ര അവസ്ഥയിലായിരുന്നു ബീന എങ്കിലും അതിവേഗം നടി ജീവിതത്തിലേക്ക് തിരിച്ച് വന്നു. നിലവില്‍ ടെലിവിഷന്‍ പരിപാടികളുടെ ചിത്രീകരണ തിരക്കുകളിലാണ് താരം.
https://www.facebook.com/Malayalivartha






















