ലാലേട്ടന്റെ ലൂസിഫറര്‍ സിനിമയുടെ തെലുങ്ക് റീമേക്ക് ചിത്രീകരണം ആരംഭിച്ചു

നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ലൂസിഫര്‍. മോഹന്‍ ലാല്‍, വിവേക് ഒബ്‌റോയ്, മഞ്ജുവാര്യര്‍, ടോവിനോ തോമസ് തുടങ്ങി വലിയ താരനിര എത്തിയ ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. ജനശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ഹൈദരാബാദില്‍ തുടങ്ങി എന്നാണ് വിവരം. ലൂസിഫറില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ നയന്‍താരയാണ് അവതരിപ്പിക്കുക. ലൂസിഫറിന്റെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് സില്‍വ തന്നെയായിരിക്കും തെലുങ്ക് റീമേക്കിനും സ്റ്റണ്ട് ഒരുക്കുക.
https://www.facebook.com/Malayalivartha






















