കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അനുമോള്‍...

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടി അനുമോള്‍ ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയ അനുവിനെയാണ് ചിത്രങ്ങളില്‍ കാണാനാവുക. 'എന്റെ കല്യാണം അല്ല, ഒരു ഫോട്ടോ ഷൂട്ടാണ്,' എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങള്‍ പങ്കുവച്ചത്. പാലക്കാട് സ്വദേശിയായ അനുമോള്‍ എഞ്ചിനീയര്‍ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോള്‍ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ 'ഇവന്‍ മേഘരൂപന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
https://www.facebook.com/Malayalivartha






















