അവധിക്കാല യാത്രയുടെ പറുദീസ... മാലദ്വീപില്‍ അവധി ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് കനിഹ

മലയാളികള്‍ക്ക് പ്രിയങ്കരിയായ താരം കനിഹ മാലദ്വീപില്‍ അവധി ആഘോഷിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ്. 'അവധിക്കാല യാത്രയുടെ പറുദീസ മാലദ്വീപ് ' എന്നാണ് ചിത്രത്തിനു താഴെ കനിഹ കുറിച്ചിരിക്കുന്നത്. മാലദ്വീപില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങളും മനോഹരമായ നീലക്കടലിനരികെ, റിസോര്‍ട്ടില്‍ ഉല്ലസിക്കുന്ന വിഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. മാലദ്വീപിലെ വാരു ബൈ അറ്റ്‌മോസ്ഫിയര്‍ റിസോര്‍ട്ടിലായിരുന്നു താമസിച്ചിരുന്നത്. യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാന്‍ ആഗ്രഹിക്കുന്ന രാജ്യമാണ് മാലദ്വീപ്. അറബികടലില്‍ സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീര്‍ണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവില്‍ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാര്‍ഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേല്‍ക്കുന്നത്.
https://www.facebook.com/Malayalivartha






















