അഫ്ഗാന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൃഥ്വിയും ടൊവിനോയും

അഫ്ഗാന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാളി നടന്മാരായ പൃഥ്വിരാജും ടൊവിനോ തോമസും. ലോകത്തെമ്ബാടുമുള്ള സിനിമാപ്രവര്‍ത്തകരോടും സിനിമാപ്രേമികളോടും ഷെയര്‍ ചെയ്ത് സഹായിക്കാനാവശ്യപ്പട്ട് അഫ്ഗാന്‍ സംവിധായിക സഹ്‌റ കരീമി ഇട്ട കത്താണ് ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഇതിനോടകം നിരവധിപേര്‍ പൃഥ്വിരാജിന്റേയും ടൊവിനോയുടേയും പോസ്റ്റിനു കീഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തി.
നേരത്തെ, ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും അഫ്ഗാന് പിന്തുണയുമായി എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും താലിബാനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
https://www.facebook.com/Malayalivartha






















