നിറവയറുമായി നടി ഭാമ.... ഗർഭകാല ഓർമ്മകളുമായി കഴിഞ്ഞ വർഷം ഷൂട്ട് ചെയ്ത ചിത്രങ്ങൾ പങ്കുവച്ച് താരം

കഴിഞ്ഞ വര്‍ഷം ഭാമ ഗര്‍ഭിണിയാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അന്ന് ഭര്‍ത്താവായ അരുണിനൊപ്പം നില്‍ക്കുന്ന മനോഹരമായൊരു ഫോട്ടോ ആയിരുന്നു വൈറലായത്. എന്നാല്‍ ഒരിക്കല്‍ പോലും ഇതേ കുറിച്ച് പറയാന്‍ നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നില്ല. പുറത്ത് വന്ന ഫോട്ടോയിലൂടെ ആരാധകര്‍ ഊഹിച്ചത് സത്യമാണെന്ന് പറയുകയാണ് നടി ഭാമ. നിറവയറുമായി നില്‍ക്കുന്ന ആ ഫോട്ടോ പകുതി കട്ട് ചെയ്താണ് മുന്‍പ് പ്രചരിച്ചത്. എന്നാല്‍ അതിന്റെ മുഴുവന്‍ ഭാഗവും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.
കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തിന് എടുത്ത ത്രോബാക്ക് ചിത്രമാണിത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമായിരുന്നു അത്. അന്ന് ഞാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നുവെന്നും ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി ഭാമ എഴുതിയിട്ടുണ്ട്. ചിത്രങ്ങളെടുത്ത് തന്നവര്‍ക്കും കോസ്റ്റിയൂം സമ്മാനിച്ചവര്‍ക്കുമെല്ലാം ഭാമ നന്ദി പറഞ്ഞിട്ടുണ്ട്.
2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിന്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വർഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്.
https://www.facebook.com/Malayalivartha






















