ഒരിടവേളയ്ക്ക് ശേഷം സിനിമാ ലോകത്തേക്ക് തിരിച്ചുവരവ് പുതിയ വേഷത്തില്‍?

ഒരിടവേളയ്ക്ക് ശേഷം സിനിമാ ലോകത്ത് വീണ്ടും സജീവമാകാന്‍ ഒരുങ്ങി നടി ആന്‍ അഗസ്റ്റിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആന്‍ തിരിച്ചുവരുന്ന വിവരം പങ്കുവച്ചത്. നിര്‍മാണ രംഗത്തും അഭിനയ മേഖലയിലും പുതിയ തുടക്കം ആഗ്രഹിക്കുന്നതായി താരം വ്യക്തമാക്കി.
പരസ്യചിത്രങ്ങളുടെ നിര്‍മ്മാണവും കോര്‍പറേറ്റ് ഫിലിംസുകളുമായി മിരാമര്‍ ഫിലിംസ് എന്ന ബാനറിലൂടെ സജീവമായിരുന്നു. ദേശീയ തലത്തില്‍ പരസ്യചിത്രങ്ങളിലൂടെ സജീവമായിരുന്നു ഈ കമ്ബനി. മീരാമാര്‍ ഫിലിംസ് എന്ന ബാനറിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ നിര്‍മ്മിക്കുന്ന സിനിമകളുമെത്തുന്നത്.
ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മ്മിച്ച് പുതിയ യാത്രയുടെ ആദ്യ ചുവടുകള്‍ വെയ്ക്കുന്നു. ഒരു നടി എന്ന നിലയില്‍ ഞാന്‍ എന്റെ വേരുകളിലേക്കും പരിചിതമായ സ്ഥലങ്ങളിലേക്കും മടങ്ങുന്നു. ഒരിക്കല്‍ കൂടി ആരംഭിക്കുന്നത് എളുപ്പമല്ല. എന്നോടൊപ്പം ഉണ്ടായിരുന്നതിനും സ്‌നേഹം, പിന്തുണ, പ്രാര്‍ത്ഥനകള്‍, അനുഗ്രഹങ്ങള്‍ എന്നിവയാല്‍ എന്നെ അനുഗ്രഹിച്ചതിനും ദൈവകൃപയ്ക്കും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി.' നടി കുറിച്ചു.
2010ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തുന്നത്. ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ആനിനെ തേടിയെത്തിയിരുന്നു.
https://www.facebook.com/Malayalivartha






















