ഗര്‍ഭകാലത്തെ കുറിച്ച് പറഞ്ഞ് ബോളിവുഡ് താര സുന്ദരി കരീന കപൂര്‍

ബോളിവുഡിന്റെ താരസുന്ദരിയാണ് കരീന കപൂര്‍. തന്റെ ഗര്‍ഭകാലത്തെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുകയാണ്. നാല് വര്‍ഷത്തെ ഇടവേളയില്‍ രണ്ട് ആണ്‍മക്കള്‍ക്കാണ് കരീന ജന്മം കൊടുത്തിരിക്കുന്നത്. ഒപ്പം കൊവിഡ് കാലത്ത് ഗര്‍ഭിണിയാവുമ്‌ബോഴുള്ള പ്രതിസന്ധികളെ കുറിച്ചും താരം പറഞ്ഞു.
ഭാഗ്യം കൊണ്ട് എന്റെ ആദ്യത്തെ പ്രസവം വളരെ മനോഹരമായിരുന്നു. ഇപ്പോള്‍ തൈമൂര്‍ എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും വയറ്റിലുള്ളപ്പോള്‍ ഒരിക്കലുമെന്നെ ബുദ്ധിമുട്ടിച്ചിരുന്നില്ല. ലേശം ക്ഷീണം ഉണ്ടായിരുന്നെങ്കിലും രാവിലെ എഴുന്നേല്‍ക്കുമ്‌ബോള്‍ ഉള്ള അസ്വസ്ഥതകളൊന്നും ഇല്ലായിരുന്നു. ആദ്യ രണ്ട് മാസം കൊണ്ട് തലവേദനയും മാറി. ഞാന്‍ ഭയങ്കര ഊര്‍ജ്ജസ്വലയായി പുറത്ത് പോവുകയും വളരെ സന്തോഷത്തോടെയുമാണ് കഴിഞ്ഞത്. എന്റെ ഗര്‍ഭാവസ്ഥയുടെ വലിയൊരു ഭാഗവും ഞാന്‍ യാത്ര ചെയ്തിരുന്നു. അതില്‍ പ്രധാനം റോമിലേക്ക് പോയതാണ്. യാത്രകള്‍ മാത്രമല്ല ഗര്‍ഭാകാലം മുഴുവനും തന്നെ എന്റെ വര്‍ക്കുകള്‍ക്ക് പോയിരുന്നു. പക്ഷേ രണ്ടാമത്തെ ഗര്‍ഭകാലം ഇതിന് വിപരീതമായിരുന്നു. എന്റെ കാര്യം മാത്രമല്ല. എല്ലാ സ്ത്രീകള്‍ക്കും ഇങ്ങനെയാവാം. വേറിട്ട പല അനുഭവങ്ങളാണ് ഓരോ പ്രസവത്തിലൂടെയും സ്ത്രീകള്‍ നേരിടുന്നത്. ഭക്ഷണത്തിനോടുള്ള കൊതിയും മറ്റ് അസ്വസ്ഥകളുമൊക്കെ മാറി മാറി വരും. ചിലപ്പോള്‍ പ്രായത്തിന്റെ വ്യത്യാസവും ഉണ്ടാവും.
തൈമൂറിനെ പ്രസവിക്കുമ്‌ബോള്‍ എനിക്ക് 36 വയസും ജഹാംഗീര്‍ ആയപ്പോള്‍ 40 വയസും ആയിരുന്നു. 2020 മേയ് മാസമാണ് ഞാന്‍ ജഹംഗീറിനെ ഗര്‍ഭിണിയാണെന്ന് അറിയുന്നത്. കൃത്യം കൊവിഡ് വ്യാപിക്കുന്ന സമയത്ത് ലോക്ഡൗണും പ്രഖ്യാപിച്ചിരുന്ന കാലമാണ്. മുംബൈയിലെ വീട്ടിലായിരുന്നു അക്കാലത്ത്. എവിടെയും പോകാതെ അകത്ത് തന്നെയിരുന്നു. ആ വേനല്‍ക്കാലത്ത് എനിക്ക് പെട്ടെന്ന് സുഖമില്ലാതെ വന്നു. ഒരു ഓക്കാനം പോലെ. അന്നേരമാണ് ഗര്‍ഭിണിയാണെന്നുള്ള കാര്യം അറിയുന്നത്. ഇതറിഞ്ഞതോടെ എല്ലാവരും വലിയ സന്തോഷത്തിലായി. ആ ഗര്‍ഭകാലം ആശങ്കകള്‍ നിറഞ്ഞതായിരുന്നു. അതുകൊണ്ട് തന്നെ ഞാനൊട്ടും ആക്ടീവ് ആയിരുന്നില്ല. കൊവിഡ് ഉള്ളതിന്റെ ഭയവും എനിക്ക് വന്നു.
https://www.facebook.com/Malayalivartha






















