ബോളിവുഡിലെ കിംഗ് ഖാന്‍ ശാറൂഖിന്റെ മകള്‍ ബിഗ് സ്‌ക്രീനിലേക്ക്...

ശാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നത്.സുഹാന ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത് പ്രമുഖ സംവിധായിക സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണെന്നാണ് പുറത്തുവരുന്ന വിവരം. ടീനേജ് റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയായിരിക്കും സുഹാന അവതരിപ്പിക്കുക. ചിത്രം ഒ ടി ടി പ്ലാറ്റ്‌ഫോം ആയ നെറ്റ് ഫ്‌ലിക്‌സിലൂടെയാവും എത്തുകയെന്നുമാണ് റിപോര്‍ട്.
ലോകമെമ്ബാടും ആരാധകരുള്ള കോമിക്ക് ബുകായ 'ആര്‍ചി' യെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സുഹൃത്തുക്കളായ ഒരുകൂട്ടം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുടെ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ ലന്‍ഡനില്‍ നടന്ന ഒരു 'റോമിയോ ആന്‍ഡ് ജൂലിയറ്റ്' നാടകാവതരണത്തില്‍ സുഹാന ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ട്. 'ദി ഗ്രേ പാര്‍ട് ഓഫ് ബ്ലൂ' എന്ന ഹ്രസ്വചിത്രത്തിലും സുഹാന അഭിനയിച്ചിട്ടുണ്ട്. അതേസമയം, അന്തിമ കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















