നമ്മുടെ ഒരു പ്രശ്‌നം പറയാന്‍ ആരുമില്ല... ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്

മലയാള സിനിമയില്‍ ഇന്നും പുരുഷ മേധാവിത്വം ഉണ്ടെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തനിക്ക് സിനിമ ജീവിതത്തിന് ഇടയില്‍ നിരവധി അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും സാന്ദ്ര പറയുന്നു. പണം മുടക്കി കഴിഞ്ഞാല്‍ പലപ്പോഴും ഒരു അടിമയെപ്പോലെ ആയിട്ടുണ്ടെന്നും സാന്ദ്ര പറഞ്ഞു. 'നമ്മുടെ ഒരു പ്രശ്‌നം പറയാന്‍ ആരുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളില്ല. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെ ഏത് അസോസിയേഷനില്‍ ചെന്നാലും ആണുങ്ങളാണ്. അവര്‍ അവരുടെ മൈന്‍ഡ് സെറ്റിലാണ് കാര്യങ്ങളെ കാണുന്നത്. ഒരു സ്ത്രീ ഒരു പ്രശ്‌നത്തെ നേരിടുന്നതുപോലെയായിരിക്കില്ല പുരുഷന്മാര്‍ നേരിടുന്നത്' സാന്ദ്ര തോമസ് പറഞ്ഞു.'ആട് സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ മാത്രമേ സ്ത്രീയായിട്ടുള്ളൂ. ആടില്‍ മുഴുവന്‍ ആണുങ്ങളാണല്ലോ. ഒരു ദിവസത്തേക്ക് ശ്രിന്ദ വന്ന് പോയത് മാത്രമേയുള്ളൂ. ഒരാള്‍ക്ക് വേണ്ടി മാത്രമെന്തിനാണ് എന്ന് പറഞ്ഞ് കാരവന്‍ എടുത്തില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും ഞാന്‍ ബാത്‌റൂമില്‍ പോയിട്ടുണ്ട്'. അതാണ് അവസ്ഥയെന്നും സിനിമ ഇപ്പോഴും പുരുഷന്മാരുടെ സ്ഥലം എന്നാണ് അറിയപ്പെടുന്നത് എന്നും സാന്ദ്ര പറയുന്നു.
https://www.facebook.com/Malayalivartha






















