വേണമെന്ന് വച്ചാല്‍ ക്യാമറയും കണ്ണാടിയാക്കാം... കണ്ണാടിക്ക് പകരം ക്യാമറയില്‍ നോക്കി മേക്കപ്പിട്ട് സണ്ണി ലിയോണ്‍

ബോളിവുഡ് താരം സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ സണ്ണി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. നിങ്ങള്‍ക്ക് മേക്കപ്പ് ചെയ്യേണ്ടിവരുമ്‌ബോള്‍, മുന്നിലുള്ളതെല്ലാം ഒരു കണ്ണാടിയായി മാറുന്നു. മേക്കപ്പിടാന്‍ കണ്ണാടി വേണ്ടെന്ന് കാണിച്ചുകൊണ്ടാണ് ക്യാമറയില്‍ നോക്കി സണ്ണി മേക്കപ്പിടുന്നത്. അതേസമയം ഷീറോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും നായികയായി ചുവടു വെച്ചിരിക്കുകയാണ് സണ്ണി. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമ ഒരു സൈക്കളോജിക്കല്‍ ത്രില്ലറാണ്. ഇക്കിഗായ് മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ അന്‍സാരി നെക്സ്റ്റല്‍, രവി കിരണ്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രം മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha






















