കമല ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്റെ സിനിമ വരുന്നു; തേവര്‍മകന്‍ രണ്ടാം ഭാഗമെന്ന് സൂചന

ഉലകനായകന്‍ കമല ഹാസന്റെ തിരക്കഥയില്‍ മഹേഷ് നാരായണന്റെ സിനിമ വരുന്നു. ചാനല്‍ അഭിമുഖത്തിലാണ് മഹേഷ്ക നാരായണനുവേണ്ടി തിരക്കഥ ഒരുക്കുന്നതിനെക്കുറിച്ച് കമലഹാസന്‍ വെളിപ്പെടുത്തിയത്. 1992 ല്‍ പുറത്തിറങ്ങിയ തേവര്‍മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായിട്ടാണ് ഇവര്‍ ഒന്നിക്കുന്നതെനനാണ് റിപ്പോര്‍ട്ട്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശിവാജി ഗണേശന്‍, കമലഹാസന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രമായ വിക്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് കമലഹാസന്‍ ഇപ്പോള്‍. കമല്‍ഹാസനോടൊപ്പം പ്രധാന കഥാപാത്രങ്ങളായി വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും എത്തുന്നു വിക്രം സിനിമയുടെയും, ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ബാക്കി ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മഹേഷ് നാരായണനോടൊപ്പമുള്ള വര്‍ക്കെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha






















