സംവൃതയുടെ ഓണ ചിത്രം...കറുത്ത ബോര്‍ഡറുള്ള വളരെ സിമ്ബിളായ സാരിയില്‍ തിളങ്ങി സംവൃത

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടികളില്‍ ഒരാളാണ് സംവൃത സുനില്‍. വിവാഹ ശേഷം സംവൃത സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും മലയാള സിനിമാ ആരാധകര്‍ക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. സംവൃതയുടെ വിശേഷങ്ങള്‍ അറിയാനും ചിത്രങ്ങള്‍ കാണാനുമെല്ലാം ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്ക് ഒക്കെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരെ അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ, സംവൃതയുടെ ഓണ ചിത്രമാണ് ശ്രദ്ധനേടുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് ഓണാശംസകള്‍ നല്‍കിക്കൊണ്ടാണ് സംവൃത ഓണാഘോഷത്തിന്റെ ചിത്രം പങ്കുവച്ചത്. മറ്റു നടിമാരെല്ലാം സെറ്റു സാരിയില്‍ ഉള്ള ഓണചിത്രങ്ങള്‍ പങ്കുവെക്കുമ്‌ബോള്‍ കറുത്ത ബോര്‍ഡറുള്ള വളരെ സിമ്ബിളായ സാരിയുടുത്തുള്ള ചിത്രമാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha






















