പതിനഞ്ചു ദിവസം കൊണ്ട് തന്റെ ഫിറ്റ്‌നസ് തിരിച്ചുപിടിച്ച് അര്‍ച്ചന കവി

'നീലത്താമര' എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന കവി എന്ന താരം അഭിനയത്തിലേക്കെത്തുന്നത്. ഇപ്പോള്‍ സിനിമയിലില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണിപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോക്ഡൗണ്‍ കാലത്ത് മാനസികമായി നേരിട്ട പ്രശ്‌നങ്ങള്‍ തന്റെ ഭക്ഷണരീതിയെയും ആരോഗ്യത്തെയും ബാധിച്ചെന്നും, ഓണ്‍ലൈന്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ വഴി ആരോഗ്യം വീണ്ടെടുത്തുവെന്നും ചിത്രങ്ങള്‍ക്കൊപ്പം അര്‍ച്ചന കുറിച്ചു. കഴിഞ്ഞ പതിനഞ്ചു ദിവസം കൊണ്ട് തനിക്കുണ്ടായ രൂപമാറ്റത്തെക്കുറിച്ചാണ് അര്‍ച്ചന പറയുന്നത്. പരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോകുവാനുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം വ്‌ളോഗും വെബ്‌സീരീസുമൊക്കെയായി അര്‍ച്ചന ഇപ്പോഴും തിരക്കിലാണ്.
https://www.facebook.com/Malayalivartha






















