സുരേഷ് ഗോപിയുടെ ചോദ്യത്തിന് മറുപടി നല്‍കി കുഞ്ചാക്കോ ബോബന്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ചോക്ക്‌ളേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ താരം ഇപ്പോള്‍ തന്റെ ആദ്യചിത്രത്തിന് ലഭിച്ച പ്രതിഫല തുക വെളിപ്പെടുത്തിയിരിക്കുകയാണ്.
'അനിയത്തിപ്രാവി'ലെ തന്റെ പ്രതിഫലം അമ്ബതിനായിരം രൂപയായിരുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. അഞ്ചിനോട് ഇഞ്ചോടിഞ്ച് എന്ന സൂര്യ ടിവിയിലെ ഗെയിം ഷോയില്‍ പങ്കെടുത്തപ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുരേഷ് ഗോപി ആണ് പരിപാടിയുടെ അവതാരകന്‍. അദ്ദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം തന്റെ ആദ്യ പ്രതിഫലം വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha






















