ഡാനിയല്‍ വെബ്ബറിനെ വിവാഹം കഴിക്കാനുള്ള കാരണം തുറന്ന് പറഞ്ഞ് സണ്ണി ലിയോണ്‍

പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ്. 2011ലാണ് സണ്ണിയും ഡാനിയല്‍ വെബ്ബറും വിവാഹിതര്‍ ആകുന്നത്. സിഖ് ആചാര പ്രകാരവും ജൂത ആചാര പ്രകാരവുമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്തിടെ ഒരു പരിപാടിയില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് സണ്ണി ലിയോണി തുറന്ന് പറഞ്ഞിരുന്നു.എന്തുകൊണ്ടാണ് വെബ്ബറിനെ വിവാഹം കഴിച്ചതെന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു സണ്ണി നല്‍കിയത്. ഡാനിയേലിന്റെ ഡാന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാനവനെ വിവാഹം കഴിച്ചത്. എന്ത് സംഭവിച്ചാലും അവന്റെ ഒരു സ്‌റ്റെപ്പ് കണ്ടാല്‍ എല്ലാം അടിപൊളിയാകുമെന്നാണ് സണ്ണി ലിയോണ്‍ പറയുന്നത്.
https://www.facebook.com/Malayalivartha






















