നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ആണെങ്കിലും ചൊറിയാന്‍ വന്നാല്‍...

മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടുതലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടന്‍ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ സിനിമകളിലാണ് ശ്രീവിദ്യ അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കളിയും ചിരിയും കുസൃതിയും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്. വളരെ ഓപ്പണ്‍ ആയി കാര്യങ്ങള്‍ പറയാറുള്ള ശ്രീവിദ്യ നേരത്തെ സ്റ്റാര്‍ മാജിക് വേദിയില്‍വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ചെല്ലാം തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിംഗ് കാത്തിരിക്കുകയാണ് ശ്രീവിദ്യ. ഇതിനിടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടി. നിഷ്‌കളങ്കയായ നാടന്‍ പെണ്‍കുട്ടി ഇമേജ് ഒരു വശത്തുണ്ടെങ്കിലും ഷോര്‍ട്‌സിട്ടു നടക്കാനൊക്കെ ഇഷ്ടമാണെന്നു ശ്രീവിദ്യ പറയുന്നു. ചൊറിയാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യാനൊക്കെ ഞാനുമുണ്ടെന്ന് മധുരമായി പറയുകയാണ്.
https://www.facebook.com/Malayalivartha






















