സിനിമയില്‍ നിന്നും മിനി സ്‌ക്രീനിലേക്ക് ചേക്കേറിയതിനെ കുറിച്ച് പറഞ്ഞ് ബീന ആന്റണി

മലയാള സിനിമയില്‍ നിന്നും മിനി സ്‌ക്രീനിലേക്ക് ചേക്കേറിയ നടിയാണ് ബീന ആന്റണി. താരം മലയാള സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ പോയതിനെക്കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. 'സിനിമയില്‍ നിന്ന് മാറി നില്‍ക്കാനുള്ള പ്രധാന കാരണം തനിക്ക് കൂടുതലായും ലഭിച്ചത് സഹോദരി കഥാപാത്രങ്ങളാണ് എന്നതാണ്. അങ്ങനെ മുന്നോട്ട് പോകാനാകില്ലെന്ന് തോന്നി. അക്കാലത്താണ് സീരിയലിലേക്ക് വിളിവന്നത്. സിനിമയിലേക്കാള്‍ കൂടുതല്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ സീരിയലില്‍ കിട്ടിയതോടെ മിനിസ്‌ക്രീനാണ് കരിയറെന്ന് ഉറപ്പിച്ചു. ഒരുപാട് നല്ല സീരിയലുകളും, ടെലിവിഷന്‍ ഷോകളും ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോഴും ചെയ്യുന്നു. ജനങ്ങളുടെ മനസ്സില്‍ എന്നെ അടയാളപ്പെടുത്തിയത് സീരിയലുകള്‍ തന്നെയാണ്. ഈ മേഖലയില്‍ നിന്നൊരു ആളെ തന്നെ വിവാഹം കഴിച്ചതിനാല്‍ കരിയര്‍ ബ്രേക്കും വന്നില്ല', താരം പറയുന്നു.
https://www.facebook.com/Malayalivartha






















