ഭര്‍ത്താവ് അഭിനയിച്ച ഒരു സിനിമയില്‍ 23 സീനുകളിലും ചുംബനമുണ്ട്... രണ്‍വീറിന്റെ അഭിനയത്തെ കുറിച്ച് ദീപിക പദുക്കോണിന്റെ മറുപടി

ബോളിവുഡിലെ പ്രമുഖ താരദമ്ബതിമാരാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്ന ഇരുവരും 2018 ലാണ് വിവാഹിതരാവുന്നത്. 2016 ലായിരുന്നു ഇരുവരും ആദ്യം കണ്ടുമുട്ടുന്നതും ഇഷ്ടത്തിലായതും. ഈ സമയത്തായിരുന്നു രണ്‍വീര്‍ കപൂറും വാണി കപൂറും കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ബേഫിക്രെ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ പരാജയം ആയിരുന്നെങ്കിലും രണ്‍വീര്‍ സിംഗും വാണി കപൂറും തമ്മിലുള്ള കെമിസ്ട്രി ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ നായികയും നായകനും തമ്മില്‍ ഇരുപത്തിമൂന്നോളം സീനുകളില്‍ ചുംബിക്കുന്നുണ്ട് എന്നുള്ളതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
പില്‍ക്കാലത്ത് ഭര്‍ത്താവായ രണ്‍വീറിന്റെ ഈ സിനിമയെ കുറിച്ചും അതിലെ സീനുകളെ കുറിച്ചും ദീപികയോട് ചോദിച്ചിരുന്നു. 'സിനിമയുടെ തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ ഒരു നടന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുക തന്നെ വേണം' എന്നായിരുന്നു നടിയുടെ മറുപടി. അതിലൊന്നും തനിക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. കാരണം അതിന് മുന്‍പ് താനും സമാനമായ ചുംബന രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ട് അതിലൊരു കുഴപ്പമില്ലെന്നും ദീപിക സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha






















