ബോളിവുഡിലെ സീരിയല്‍ കിസ്സര്‍.... ചുംബന രംഗങ്ങള്‍ ബാധ്യതയായ കഥ പറഞ്ഞ് ഇമ്രാന്‍ ഹാഷ്മി

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ഇമ്രാന്‍ ഹാഷ്മി. ആഷിഖ് ബനായ, സെഹര്‍, ജന്നത്ത് തുടങ്ങി നിരവധി ഹിറ്റുകള്‍ നല്‍കിയ നായകനാണ് ഇമ്രാന്‍ ഹാഷ്മി. തന്റെ ചുംബന രംഗങ്ങള്‍ മൂലം ഇമ്രാന് ലഭിച്ച ഇരട്ട പേരായിരുന്നു സീരിയല്‍ കിസ്സര്‍ എന്നത്. ഇപ്പോഴിതാ സീരിയല്‍ കിസ്സര്‍ എന്ന തന്റെ ഇരട്ടപ്പേരിനെക്കുറിച്ച് ഇമ്രാന്‍ മനസ് തുറന്നിരിക്കുകയാണ്. പേര് തനിക്ക് ലഭിച്ചത് എങ്ങനെയാണെന്നും താരം വെളിപ്പെടുത്തുന്നുണ്ട്. തന്റെ പുതിയ സിനിമയായ ചേഹരയുടെ റിലീസിന് മുന്നോടിയായാണ് ഇമ്രാന്‍ ഹാഷ്മിയുടെ വെളിപ്പെടുത്തല്‍.
''എന്റെ കരിയറിന്റെ തുടക്കത്തിലെ പത്ത് വര്‍ഷം ഞാന്‍ ഇത്തരം സിനിമകളായിരുന്നു ചെയ്തിരുന്നത്. അങ്ങനെ ഒരുതവണ നിര്‍ഭാഗ്യവശാല്‍ ഞാന്‍ തന്നെ എനിക്കിട്ട പേരായിരുന്നു സീരിയല്‍ കിസ്സര്‍ എന്നത്. പക്ഷെ അതങ്ങ് പൊട്ടി. പിന്നെ മാധ്യമങ്ങളെല്ലാം ആ പേര് ഏറ്റെടുത്തു. പിന്നീട് ആര്‍ട്ടിക്കിളുകളും റിവ്യൂകളുമെല്ലാം ആ പേര് ഏറ്റുപിടിച്ചു. പിന്നെ അതൊരു നിര്‍ബന്ധമായി മാറുകയായിരുന്നു. നമ്മുടേത് സെക്ഷ്വാലിറ്റിയൊരു ഒബ്‌സെഷനായി മാറിയതയും അത് സ്‌ക്രീനില്‍ അവതരിപ്പിച്ചു കാണാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നൊരു രാജ്യമാണല്ലോ?'' എന്നായിരുന്നു താരം പറഞ്ഞത്.
''2003 ല്‍ ഞാന്‍ തുടങ്ങുമ്‌ബോള്‍ എല്ലാ നായികമാരേയും ചുംബിക്കുന്നൊരു നായകനെ കാണുക എന്നത് ആളുകളെ രസിപ്പിക്കുന്ന ആഹാ കാഴ്ചയായിരുന്നു. പിന്നെയതൊരു ചര്‍ച്ചാ വിഷയമായി മാറുകയായിരുന്നു. പക്ഷെ മുന്നോട്ട് പോകുന്തോറും ഞാന്‍ തന്നെ മടുത്തു. ചെയ്ത വേഷങ്ങള്‍ തന്നെയായിരുന്നു എനിക്ക് ലഭിച്ചു കൊണ്ടിരുന്നത്ത. ഇത് മുമ്ബും ചെയ്തതാണല്ലോ എന്ന ചിന്തയായിരുന്നു എനിക്ക്. പക്ഷെ ഒരിക്കല്‍ അത് മടുത്തു, സിനിമകള്‍ അപ്പോഴും വിജയിക്കുന്നുണ്ടായിരുന്നു'' ഇമ്രാന്‍ പറയുന്നു.
https://www.facebook.com/Malayalivartha






















