ഇന്നും ഇന്നലെയും തുടങ്ങിയതല്ല അത്... ഏറെ ഇഷ്ടമുള്ള ഒരു ശീലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയ വാര്യര്‍

അഡാര്‍ ലൗ എന്ന ചിത്രത്തില്‍ ഒരൊറ്റ പാട്ടിലൂടെ ശ്രദ്ധേയയായ താരമാണ് പ്രിയ വാര്യര്‍. പ്രിയയുടെ കണ്ണിറുക്കല്‍ ലോകം മുഴുവന്‍ തരംഗമായി. ഇപ്പോള്‍ ഏറെ ഇഷ്ടമുള്ള ഒരു ശീലത്തെക്കുറിച്ചാണ് പ്രിയ തുറന്നുപറയുന്നത്. എഴുതുന്ന ശീലത്തെപ്പറ്റിയാണ് പ്രിയ പറയുന്നത്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല അത്. കുട്ടിക്കാലം മുതല്‍ കൂടെയുണ്ട്. മനസ്സില്‍ തോന്നുന്നതെല്ലാം കുറിച്ചിടും. വ്യക്തിപരമായ ചിന്തകളും തോന്നലുകളും ഉള്‍പ്പെടെ ഇങ്ങനെ കുറിച്ചുവയ്ക്കാറുണ്ട്. എഴുതിയതൊന്നും മറ്റുള്ളവരെ കാണിക്കാന്‍ തോന്നിയിട്ടില്ലെന്നാണ് പ്രിയ പറയുന്നത്. എഴുത്തിന്റെ ഭാഷാ സൗന്ദര്യത്തെക്കുറിച്ചെല്ലാം താരത്തിന് സംശയമുണ്ട്. അതാണ് മറ്റുള്ളവരെ കാട്ടാനുള്ള വിമുഖതയ്ക്കു കാരണം. എന്നാല്‍, പഠനകാലത്ത് അധ്യാപകര്‍ എഴുതാന്‍ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും താരം പറയുന്നു. പഠനകാലത്തിനു ശേഷവും പ്രിയ എഴുത്ത് തുടരുകയാണ്. എഴുതിയതെല്ലാം എന്നെങ്കിലും പുസ്തകമാക്കണമെന്ന കുഞ്ഞു സ്വപ്‌നവും പ്രിയ പങ്കുവച്ചു. തെലുങ്കില്‍ ചെക്ക്, ഇഷ്‌ക് എന്നീ ചിത്രങ്ങളാണ് പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.
https://www.facebook.com/Malayalivartha






















