മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നേപ്പാളിലെ സൂപ്പര്‍ നായിക സ്വസ്തിമ

രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന 'തിരിമാലി' യിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് നേപ്പാളിലെ സൂപ്പര്‍ നായിക സ്വസ്തിമ കട്ക. ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്ന ചിത്രത്തില്‍ ധര്‍മജന്‍ ബോള്‍ ഗാട്ടി, ജോണി ആന്റണി , അന്ന രേഷ്മ രാജന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോമഡി എന്ററര്‍ ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് 'തിരിമാലി'. നേപ്പാളിലാണ് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിച്ചിരിക്കുന്നത്. ലവ് ലവ് ലവ്, ചാക്ക പഞ്ച 2, ബുള്‍ബുള്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ളയാളുമാണ് സ്വസ്തിമ. കൂടാതെ നേപ്പാളി നടന്മാരായ ഉമേഷ് തമാങും മവോത്സെ ഗുരുങ്ങും ചിത്രത്തിലുണ്ട്.സേവ്യര്‍ അലക്‌സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഇന്നസെന്റ , സലിംകുമാര്‍ , ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കളായുള്ളത്.
https://www.facebook.com/Malayalivartha






















