Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

മയക്കുമരുന്ന് കേസില്‍ മൂന്ന് തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് എന്‍സിബി നോട്ടീസ് അയച്ചു

31 AUGUST 2021 07:24 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ തെന്നിന്ത്യന്‍ താരങ്ങളായ റാണാ ദഗുബതി, രാകുല്‍ പ്രീത് സിങ്, രവി തേജ എന്നിവര്‍ക്ക് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) നോട്ടീസ് അയച്ചു. ബാഹുബലി സിനിമയിലെ താരമാണ് റാണാ ദഗുബതി. സപ്തംബര്‍ എട്ടിന് ഹാജരാവാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. അടുത്തിടെ തെലങ്കാനയില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്ന് താരങ്ങള്‍ക്ക് വിതരണം ചെയ്യാനിരുന്നതാണെന്ന് സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി.

തെലങ്കാന എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ ഡിപാര്‍ട്ട്‌മെന്റ് 30 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതില്‍ 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ കേസുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്. ഈ കേസിലും ഇവര്‍ക്കെതിരേആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മൂവരോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇഡിയും ആവശ്യപ്പെട്ടു.
നാല് വര്‍ഷം പഴക്കമുള്ള മയക്കുമരുന്ന് കേസില്‍ സംവിധായകന്‍ പുരി ജഗന്നാഥിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയാണ് അദ്ദേഹം ഇഡിക്ക് മുന്നില്‍ ഹാജരായത്. രവി തേജയുടെ ഡ്രൈവര്‍ ശ്രീനിവാസിനും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ കൂടാതെ സിനിമാമേഖലയില്‍ നിന്നുതന്നെയുള്ള ചാര്‍മി കൗര്‍, നവദീപ്, മുമൈദ് ഖാന്‍, തനിഷ് എന്നിവര്‍ക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍നിന്ന് ആകെ 12 പേര്‍ക്ക് ഇഡി ചോദ്യംചെയ്യലിന് ഹാജരാവാന്‍ നോട്ടീസ് അയച്ചതായാണ് റിപോര്‍ട്ടുകള്‍.
സപ്തംബര്‍ 2 ന് ഹാജരാവാനാണ് നിര്‍മാതാവ് ചാര്‍മി കൗറിനോട് ഇഡി ആവശ്യപ്പെട്ടത്. രാകുല്‍ പ്രീത് സിങ്ങിനോട് സപ്തംബര്‍ 6 ന് ഹാജരാവാനും റാണ ദഗുബതിയോടും രവി തേജയോടും യഥാക്രമം സപ്തംബര്‍ 8, സപ്തംബര്‍ 9 തിയ്യതികളില്‍ ഇഡിക്ക് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. സപ്തംബര്‍ 13 ന് നവദീപും സപ്തംബര്‍ 15 ന് മുമൈത് ഖാനും സപ്തംബര്‍ 17 ന് തനിഷും ഇഡിക്ക് മുന്നില്‍ ഹാജരാവണം. മയക്കുമരുന്ന് കേസില്‍ 2017 ല്‍ 12 താരങ്ങളെയും സംവിധായകരെയും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യം ചെയ്തിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (5 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (5 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (6 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (6 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (6 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (6 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (7 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (7 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (8 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (8 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (8 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (9 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (9 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (9 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (10 hours ago)

Malayali Vartha Recommends