ഇടവേളയ്ക്ക് ശേഷം ദീപിക പദുക്കോണ്‍ വീണ്ടും ഹോളിവുഡിലേക്ക്...

ദീപിക പദുക്കോണ്‍ വീണ്ടും ഹോളിവുഡിലേക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിന്‍ ഡീസലിനൊപ്പം അഭിനയിച്ച ട്രിപ്പിള്‍ എക്‌സ് പരമ്ബരയിലെ റിട്ടേണ്‍ ഓഫ് ക്‌സാണ്ടര്‍ കേജ് എന്ന ചിത്രം പുറത്തിറങ്ങി നാലര വര്‍ഷത്തിന് ശേഷമാണ് ദീപിക വീണ്ടുമൊരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇത്തവണ ഒരു ക്രോസ് കള്‍ച്ചറല്‍ കോമഡി ചിത്രത്തിലായിരിക്കും ദീപിക എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ കരാറില്‍ ദീപിക ഒപ്പിട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2020 ല്‍ പുറത്തിറങ്ങിയ ഛപാക് ആണ് ദീപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ആസിഡ് ആക്രമണത്തെ അതിജീവച്ച യുവതിയുടെ കഥയായിരുന്നു ചിത്രം പറഞ്ഞത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയായിരുന്നു ചിത്രമൊരുക്കിയത്. മേഘ്‌ന ഗുല്‍സാര്‍ ആണ് ചിത്രമൊരുക്കിയത്. അതേസമയം ദീപികയുടേതായി നിരവധി സിനിമകള്‍ അണിയറയില്‍ തയ്യാറെടുക്കുന്നുമുണ്ട്. അമിതാഭ് ബച്ചനൊപ്പും വീണ്ടുമെത്തുന്ന ചിത്രമാണ് ഇതിലൊന്ന്. ഹോളിവുഡ് ചിത്രം ദ ഇന്റേണിന്റെ ഹിന്ദി റീമേക്ക് ആണിത്. നേരത്തെ ഋഷി കപൂറായിരുന്നു ചിത്രത്തില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണം സൃഷ്ടിച്ച വിടവിലേക്ക് ബച്ചന്‍ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















