വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മെസ്സേജ് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി...മമ്മൂക്കയെ കുറിച്ച് മന്യയുടെ വാക്കുകള്‍

മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി മന്യ. രാക്ഷസരാജാവ് , അപരിചിതന്‍ എന്നീ രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവമാണ് ഒരു അഭിമുഖത്തില്‍ മന്യ പങ്കുവെക്കുന്നത്.
'രാക്ഷസരാജാവിന്റെ സെറ്റില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യമായി മമ്മൂക്കയെ കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ മമ്മൂക്ക എന്നെ ആകര്‍ഷിച്ചിരുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും സുന്ദരനായ വ്യക്തികളില്‍ ഒരാളാണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹം അങ്ങനെ തന്നെ. സോഷ്യല്‍മീഡിയയില്‍ ഞാന്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. അതിലുപരി അദ്ദേഹത്തിന്റെ വലിയ ഒരു ആരാധിക കൂടിയാണ് ഞാന്‍,' മന്യ പറയുന്നു.എല്ലാ അര്‍ത്ഥത്തിലും മമ്മൂക്ക തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നും മന്യ അഭിമുഖത്തില്‍ പറയുന്നുണ്ട്.
'മമ്മുക്കയുടെ ഏറ്റവും നല്ല വശങ്ങളില്‍ ഒന്നായി എനിക്ക് തോന്നിയത് അദ്ദേഹത്തിന്റെ ലാളിത്യമാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. ഈ മാതൃദിനത്തില്‍ മമ്മുക്ക എനിക്ക് മാതൃദിനാശംസകള്‍ അറിയിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു. യഥാര്‍ത്ഥത്തില്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ഞാന്‍ അദ്ദേഹത്തോടൊപ്പം രണ്ട് സിനിമകള്‍ ചെയ്തു, പക്ഷേ അത് വളരെക്കാലം മുമ്ബായിരുന്നു. മാത്രമല്ല ഞാന്‍ ഇപ്പോള്‍ സിനിമയില്‍ സജീവവുമല്ല. പക്ഷേ ഇപ്പോഴും അദ്ദേഹം ആ ബന്ധം നിലനിര്‍ത്തുന്നു. എന്റെ സങ്കല്‍പ്പത്തില്‍ പോലും അദ്ദേഹത്തിനോടൊപ്പം എനിക്ക് അഭിനയിക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നില്ല,' മന്യ പറഞ്ഞു.
https://www.facebook.com/Malayalivartha






















