മാലദ്വീപില്‍ ഉല്ലസിച്ച് നടി ആന്‍ഡ്രിയ ജെറമിയ...

രാജീവ് രവി ഫഹദ് ഫാസില്‍ ടീമിന്റെ 'അന്നയും റസൂലും' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് ആന്‍ഡ്രിയ ജെറമിയ. ഇപ്പോഴിതാ മനോഹരമായ യാത്രാ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയാണ് നടി. മാലദ്വീപില്‍ നിന്നുള്ള ഏറ്റവും പുതിയ അവധിക്കാല ചിത്രങ്ങളും വിഡിയോകളും ആന്‍ഡ്രിയ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.വെളുത്ത നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ടോപ്പും ഷോട്ട്‌സുമണിഞ്ഞ് റിസോര്‍ട്ടിനുള്ളിലൂടെ നടക്കുന്ന വീഡിയോ ആന്‍ഡ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കടലിലേക്ക് തുറക്കുന്ന വുഡന്‍ ഡെക്കിനു മുന്നിലാണ് നടത്തം അവസാനിക്കുന്നത്. മനോഹരമായ നീലക്കടലിനരികില്‍ ഇരുന്നു ക്യാമറയിലേക്ക് നോക്കുന്ന ആന്‍ഡ്രിയുടെ മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. വീണ്ടും കാണാമെന്ന പ്രതീക്ഷയോടെയാണ് നടി മാലദ്വീപില്‍ നിന്നുള്ള അവസാനത്തെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha






















