സ്‌ക്രീന്‍ ടെസ്റ്റ് വരെ നടത്തിയ ചിത്രത്തില്‍ കരീനയ്ക്ക് പകരം ഐശ്വര്യ നായിക?

ഇന്നും പ്രേക്ഷക മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ ഐശ്വര്യ റായ് മാധുരി ദിക്ഷിത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ദേവദാസ്'. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ഐശ്വര്യയ്ക്ക് പകരം നായികയായി ആദ്യം തീരുമാനിച്ചിരുന്നത് നടി കരീനയെ ആയിരുന്നു. അതിനായി നടിയുടെ സ്‌ക്രീന്‍ ടെസ്റ്റ് വരെ നടത്തിയിരുന്നു. എന്നാല്‍ കരീനയോട് പറയുക പോലും ചെയ്യാതെ പിന്നീട് ആ സിനിമയില്‍ നിന്ന് നടിയെ ഒഴിവാക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കരീന സഞ്ജയുമായി വളരെ നാള്‍ പിണങ്ങി ഇരിക്കുകയും ചെയ്തിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കരീന തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ചിത്രത്തില്‍ ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്‌റോഫ് തുടങ്ങിയ വലിയ താരനിരയാണ് അഭിനയിച്ചത്. 2002 ജൂലൈ 12നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.
'എന്നെ വച്ച് മറ്റൊരു ഹം ദില്‍ ദേ ചുക്കേ സനം ചെയ്യണം സഞ്ജയ് ലീലാ ബന്‍സാലി. അത് ചെയ്യുന്നത് വരെ അദ്ദേഹത്തെ ഞാന്‍ വെറുതെ വിടില്ല. അയാളത് അര്‍ഹിക്കുന്നുണ്ട്, അദ്ദേഹത്തിന് അതറിയാം. ഞാന്‍ സിക്കന്ദര്‍ ഖേറിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോള്‍ ബന്‍സാലിയുടെ ദേവ്ദാസില്‍ അഭിനയിച്ചിരുന്ന കിരണ്‍ ഖേര്‍ ഞാന്‍ ബന്‍സാലിയെ കണ്ടേ പറ്റൂവെന്ന് പറഞ്ഞു. അവരെന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വലിച്ച് കൊണ്ടു പോവുകയായിരുന്നു. ഞങ്ങള്‍ കെട്ടിപ്പിടിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു', എന്നാണ് കരീന പറഞ്ഞത്.
ദേവദാസ് എന്ന ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലാണ് ബന്‍സാലി സിനിമയാക്കിയത്. ചിത്രം പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ടും, നിതിന്‍ ചന്ദ്രകാന്ത് ദേശായിയുടെ കലാസംവിധാനം കൊണ്ടും, ഇസ്മായില്‍ ദര്‍ബറിന്റെ സംഗീതം കൊണ്ടുമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha






















