വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു

12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. 2009 ല്‍ പുറത്തിറങ്ങിയ റെഡ് ചില്ലീസിലാണ് അവര്‍ അവസാനമായി ഒന്നിച്ചത്. നരസിംഹം, ആറാം തമ്ബുരാന്‍, ബാബ കല്യാണി, അലി ഭായ് തുടങ്ങി നിരവധി സിനിമകളില്‍ നടനും സംവിധായകനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്ററില്‍ തന്റെ അടുത്ത പ്രൊജക്റ്റ് സംവിധായകന്‍ ഷാജി കൈലാസുമായി പ്രഖ്യാപിച്ചത്.
രാജേഷ് ജയറാം എഴുതി, ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം ഒക്ടോബറില്‍ ഷൂട്ടിംഗ് ആരംഭിക്കും. ബാക്കിയുള്ള അഭിനേതാക്കളേയും സാങ്കേതിക സംഘത്തിനെയും ഇതുവരെ തീരുമാനിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















