കാമുകൻ തേപ്പ് കാണിച്ചു; തിരിച്ച് തേപ്പ് കൊടുത്ത വെളിപ്പെടുത്തലുമായി നടി അന്ന ബെൻ...

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നിലെ അഭിനയ പ്രതിഭയെ അടയാളപ്പെടുത്താനും ആരാധകരുടെ പ്രിയങ്കരിയായി മാറാനും കഴിഞ്ഞ നടിയാണ് മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ അന്ന ബെന്‍. ആദ്യ ചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോള്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുമ്ബളങ്ങി നൈറ്റ്‌സിന് പിന്നാലെ ചെയ്ത മറ്റു സിനിമകളും അന്നയുടെതായി വിജയമായി. ഹെലന്‍, കപ്പേള, അവസാനമായി ഒടിടി വഴി റിലീസായ നടിയുടെ സാറാസ് തുടങ്ങിയ സിനിമകളാണ് കരിയറില്‍ പുറത്തിറങ്ങിയ മറ്റ് സിനിമകള്‍. ആഷിക്ക് അബു സംവിധാനം ചെയ്ത നാരദന്‍ ആണ് നടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ.
ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകവേഷത്തില്‍ എത്തുന്നത്. നാരദന് പുറമെ രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന സിനിമ, എന്നിട്ട് അവസാനം, കാപ്പ തുടങ്ങിയ സിനിമകളും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നു.
അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്ബലത്തിന്‌റ മകളായ അന്ന ഓഡീഷനിലൂടെയാണ് ആദ്യ ചിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. സാറാസില്‍ അച്ഛനുമൊത്ത് അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് കിട്ടി. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തനിക്ക് ക്രഷ് തോന്നിയ സെലിബ്രിറ്റി ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷ്ടതാരങ്ങളെ കുറിച്ചും സെലിബ്രറ്റി ക്രഷിനെ കുറിച്ചുമെല്ലാം അന്ന സംസാരിക്കുന്നത്. ആദ്യമായി ക്രഷ് തോന്നിയത് നടന്‍ മാധവനോട് ആണെന്ന് അന്ന പറഞ്ഞു. റാപ്പിഡ് ഫയര്‍ റൗണ്ടില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിനും നടി മറുപടി നല്‍കി. തനിക്ക് തേപ്പ് കിട്ടിയിട്ടുണ്ടെന്നും, എന്നാൽ തിരിച്ച് തേപ്പ് കൊടുത്തിട്ടുണ്ടെന്നുമായിരുന്നു താരത്തിന്റെ മറുപടി.
തിരക്കഥാകൃത്ത് ബെന്നി പി. നായരമ്ബലത്തിന്റെ മകളാണെന്ന ടാഗ് സ്കൂളിൽ അല്ലാതെ മറ്റൊന്നിനും ഉപയോഗിച്ചിട്ടില്ലെന്നും അന്ന ബെൻ പറയുന്നുണ്ട്. ബെന്നി പി നായരമ്ബലത്തിന്‌റെ മകളെന്ന ഐഡന്റിന്റി സിനിമയില്‍ അച്ഛനോടുള്ള ആളുകളുടെ സ്‌നേഹം തന്നിലേക്കും പകര്‍ന്നു കിട്ടാറുണ്ട്.
അച്ഛന് സിനിമയില്‍ ഇത്രയും വര്‍ഷത്തിന്റെ അനുഭവമുണ്ട്. അച്ഛനോട് ആളുകള്‍ക്കുള്ള ബഹുമാനം, സ്‌നേഹം ഇതൊക്കെ തന്നിലേക്ക് വരുന്നുണ്ട്. അത് ഗുണം ചെയ്യുന്ന കാര്യമാണ്. സെറ്റിലേക്കൊക്കെ ചെല്ലുമ്പോൾ അവിടെയുള്ള കണ്‍ട്രോളറായാലും പ്രൊഡക്ഷനില്‍ ഉള്ളവരായാലും അവരൊക്കെ അച്ഛനൊപ്പം വര്‍ക്ക് ചെയ്തവരായിരിക്കും.
ചെറുപ്പത്തില്‍ അവര്‍ തന്നേയും കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അവര്‍ അവരുടെ മകളായും അടുത്ത ആളായുമാണ് തന്നെ കാണുന്നതെന്നും അന്ന കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















