Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

തെന്നിന്ത്യന്‍ താരജോഡികള്‍ വേര്‍പിരിയുന്നു ? സാമന്തയും നാഗ ചൈതന്യയും കുടുംബകോടതിയില്‍..!

11 SEPTEMBER 2021 02:08 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയുടെ പ്രിയ താരജോഡികളാണ് സാമന്തയും നാഗ ചൈതന്യയും. താരജോഡികള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുമുള്ളത്. എന്നാല്‍ ഇരുവരുടേയും ആരാധകരുടെ നെഞ്ചുപൊട്ടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സാമന്തയും നാഗ ചൈതന്യയും വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇരുവരും കുടുംബകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 



കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലെങ്ങും. ആദ്യമൊക്കെ ഗോസിപ്പായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരങ്ങളുടെ വേര്‍പിരിയല്‍ വെറും ഗോസിപ്പല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിംഗ് ഘട്ടത്തിലാണ് ഇരുവരും എന്നാണ് സൂചന.

സാമന്ത കരിയറില്‍ കൂടുതല്‍ അവസരങ്ങള്‍ തേടാന്‍ ശ്രമിക്കുന്നതാണ് നാഗചൈതന്യയേും കുടുംബത്തേയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേര്‍പിരിയലിന് കാരണമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്തായി സാമന്തയുടെ സിനിമകള്‍ വലിയ തോതില്‍ പ്രശംസിക്കപ്പെട്ടിരുന്നു.

 


കൂടാതെ വിവാഹ ശേഷവും വളരെ മനോഹരമായ ദാമ്പത്യ ജീവിതം നയിച്ചുവരുന്ന സാമന്ത അടുത്തിടെ പെട്ടെന്ന് തന്റെ പേരില്‍ മാറ്റം വരുത്തിയത് വേര്‍പിരിയലില്‍ സൂചനയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നതുമാണ്. സാമന്ത അക്കിനേനി എന്നായിരുന്നു സാമന്തയുടെ ഇന്‍സ്റ്റഗ്രാം ഐഡി. എന്നാല്‍ ഇത് ഇപ്പോള്‍ മാറ്റി സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് വേര്‍പിരിയല്‍ സാധ്യതയിലേക്ക് ആരാധകരും വിരല്‍ ചൂണ്ടിയത്.

എന്നാല്‍ പേരു മാറ്റിയതില്‍ സാമന്ത പ്രതികരിച്ചിരുന്നു. ഗോസിപ്പുകളോടും ഊഹാപോഹങ്ങളോടും തനിക്ക് തോന്നുമ്പോള്‍ മാത്രമേ പ്രതികരിക്കൂ എന്നാണ് താരം പറഞ്ഞത്. കൂടാതെ ഇതിന് വ്യക്തമായ ഒരു ഉത്തരം തരാന്‍ അവര്‍ തയ്യാറായില്ല എന്നും വാര്‍ത്തകളില്‍ പറയുന്നു. അതേസമയം എന്തിനും സ്വന്തമായ അഭിപ്രായമുള്ള നടിയാണ് സാമന്ത എന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തോട് കൃത്യമായി പ്രതികരിക്കാതിരുന്നതും ആരാധകരെ സംശയത്തിലാക്കിയിരുന്നു.

 



2017ലായിരുന്നു താരങ്ങളുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവര്‍ ഇരുവരും വിവാഹിതരായത്. ഏവരെയും അതിശയിപ്പിക്കുന്ന തരത്തിലെ പ്രണയമായിരുന്നു ഇവരുടേത്. കോടികള്‍ മുതല്‍ മുടക്കില്‍ വളരെ ആഡംബര വിവാഹമായിരുന്നു ഇവരുടേത്. ക്രിസ്ത്യന്‍ രീതിയിലും ഹിന്ദു ആചാര പ്രകാരമുള്ള ചടങ്ങുകളും വിവാഹത്തില്‍ ഉണ്ടായിരുന്നു.

നയന്‍താരയും സാമന്തയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രമായ 'കാത്തുവാക്കുള്ളെ രണ്ടു കാതല്‍' ആണ് സാമന്ത ചെയ്ത്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ ചിത്രം കൂടി കഴിഞ്ഞ് അവര്‍ ഒരു ഇടവേള എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം സമാന്തയുമായി പ്രശ്നമുണ്ടോ എന്ന ചോദ്യത്തോട് നാഗ ചൈതന്യയും കൃത്യമായ ഉത്തരം നല്‍കുന്നില്ല. കുടുംബ പ്രശ്നം ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെയും സംവിധായകരുടെയും ഫോണ്‍ കോളുകള്‍ പോലും നാഗ ചൈതന്യ എടുക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
എന്തായാലും ഇവരുടെ ആരാധകരാകെ വേര്‍പിരിയല്‍ വാര്‍ത്തയില്‍ നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (7 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (7 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (10 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends