ജനങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍... രാഷ്ട്രീയപ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി കങ്കണ

സിനിമയിലെ നായികയെപ്പോലെ രാഷ്ട്രീയപ്രവേശനമുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി ബോളിവുഡ് താരം കങ്കണ റണാവത്ത്. നടി എന്ന നിലയില്‍ ഇപ്പോള്‍ സന്തോഷവതിയാണെന്നും നാളെ ജനങ്ങള്‍ക്ക് ആവശ്യമായി വരികയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും കങ്കണ വ്യക്തമാക്കി.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ജനപിന്തുണയില്ലാതെ വിജയിക്കാനാകില്ല. എന്നെ ജനങ്ങള്‍ അവരുടെ നേതാവായി തെരഞ്ഞെടുത്താല്‍ തീര്‍ച്ചയായും രാഷ്ട്രീയ പ്രവേശനമുണ്ടാകും. അതില്‍ സന്തോഷമേയുള്ളു. എന്നാല്‍ അതത്ര എളുപ്പമല്ല. കങ്കണ പറഞ്ഞു.തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യാണ് 34കാരിയായ കങ്കണയുടെ പുതിയ ചിത്രം.
https://www.facebook.com/Malayalivartha






















