തന്റെ മാറ്റത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പോണ് താരം ജെന്ന...
അമിത വണ്ണം എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഇപ്പോള്‍ 'പോണ്' താരവും മോഡലും ഒക്കെയായി തിളങ്ങിനിന്ന ജെന്ന കുഞ്ഞിന്റെ ജനനത്തോടെ തടിച്ചുതുടങ്ങിയതിനെ കുറിച്ചും പിന്നീട് അതിന് പരിഹാരം കണ്ടെത്തിയതിനെ കുറിച്ചും പറയുകയാണ്.
ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കീറ്റോ ഡയറ്റ് പിന്തുടരാന് ജെന്ന തീരുമാനിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലോടെ ഡയറ്റ് ആരംഭിച്ചു. ഒപ്പം സ്പെഷ്യല്‍ ട്രെയിനറുടെ കീഴില്‍ ചെറിയ വര്‍ക്കൗട്ടും. ആറ് മാസത്തിനുള്ളില്‍ ജെന്ന കുറച്ചത് 36 കിലോയോളം ഭാരമായിരുന്നു.
തന്റെ അവിശ്വസനീയമായ മാറ്റത്തിന് പിന്നിലുള്ള രഹസ്യം ഡയറ്റ് തന്നെയാണെന്ന് ജെന്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നു. കൊഴുപ്പും, പ്രോട്ടീനും ആവശ്യത്തിന് ഉള്‍പ്പെടുത്തി, കാര്‍ബോഹൈഡ്രേറ്റ് നല്ലരീതിയില്‍ കുറച്ചുമുള്ള ഡയറ്റാണ് കീറ്റോ ഡയറ്റ്. പാല്, ചീസ്, ക്രീം, ചിക്കന്‍, മീന്‍ ഇങ്ങനെ സമ്പുഷ്ടമായ ഭക്ഷണം അടങ്ങിയ ഡയറ്റ് കൂടിയാണ് കീറ്റോ ഡയറ്റ്. ഇപ്പോള്‍ പഴയ തന്റെ ചിത്രങ്ങള്‍ക്കൊപ്പം മേക്ക്ഓവറിന് ശേഷമുള്ള പുതിയ ചിത്രങ്ങളും ചേര്‍ത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയാണ് ജെന്ന.
https://www.facebook.com/Malayalivartha