എന്താണ് തനിക്ക് വേണ്ടത് എന്നാണ് താന്‍ വ്യക്തമാക്കുന്നത്...പ്രതിഫല ട്രോളുകളില്‍ പ്രതികരിച്ച് കരീന
രാമായണത്തെ അടിസ്ഥാനമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന 'സീത ദ ഇന്‍കാര്‍നേഷന്‍' എന്ന സിനിമയ്ക്ക് പ്രതിഫലമായി 12 കോടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ്താരം കരീന കപൂര്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു.എന്താണ് തനിക്ക് വേണ്ടത് എന്നാണ് താന്‍ വ്യക്തമാക്കുന്നത്, അതിന് ആ ബഹുമാനം ലഭിക്കണമെന്ന് കരുതുന്നു. ഇത് ആവശ്യപ്പെടുന്നു എന്നതിലല്ല കാര്യം, സ്ത്രീകളെ ബഹുമാനിക്കുക എന്നതിലാണ്. കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് കരുതുന്നുവെന്നുമാണ് കരീന ട്രോളുകളോട് പ്രതികരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുടെ അമ്മയായെങ്കിലും സിനിമയില്‍ സജീവമാണ് കരീന. സെയ്ഫ് അലിഖാനെ വിവാഹം കഴിച്ചപ്പോള്‍, വിവാഹിതയായ നായികയ്ക്കൊപ്പം ജോലി ചെയ്യാന്‍ ഒരു നിര്‍മ്മാതാവും ആഗ്രഹിക്കില്ലെന്നും തന്റെ കരിയര്‍ അവസാനിക്കുമെന്നും പലരും പറഞ്ഞിരുന്നു. വിവാഹം തന്റെ കരിയര്‍ അവസാനിപ്പിക്കുകയാണെങ്കില്‍, അത് നല്ലതാണ്, അതാണ്
തന്റെ വിധി, അതുകൊണ്ട് താന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെ വിവാഹം
കഴിക്കാതിരിക്കാന്‍ പോകുന്നില്ല എന്നാണ് താന്‍ ചിന്തിച്ചത് എന്നും കരീന പറയുന്നു.
https://www.facebook.com/Malayalivartha