വേർപിരിയലിന് പിന്നിൽ കുഞ്ഞിനെ വേണ്ടെന്ന തീരുമാനം? സമാന്ത ആഗ്രഹിച്ചത് നടന്നില്ല; ഒടുവിൽ ആ വെളിപ്പെടുത്തൽ
കഴിഞ്ഞ ദിവസങ്ങളിലാണ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായ സമാന്തയും നാഗചൈതന്യയും പിരിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇരുവരും തമ്മിൽ പിരിയാനുള്ള കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നല്കിയ പ്രതികരണത്തില്‍ താരങ്ങളുമായി അടുത്ത ബന്ധമുള്ള ചില സുഹൃത്തുക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സമാന്ത ഒരു കുടുംബം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും കുഞ്ഞിന് ജന്മം നല്‍കുന്നതിനെക്കുറിച്ചുള്ള പ്ലാനിംഗുകളിലായിരുന്നുവെന്നും അതിനാല്‍ തന്നെ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.
''സമാന്തയേയും നാഗ ചൈതന്യയേയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കേട്ട് ഞങ്ങളാകെ അമ്പരന്നിരിക്കുകയാണ്. ഒരു നടിയെന്ന നിലയില്‍, അവള് എത്രമാത്രം കുടുംബത്തിന് പ്രധാന്യം നല്കുന്നയാളാണെന്ന് എല്ലാവര്ക്കും അറിയാം.
സത്യത്തില്‍ അവള് നാഗ ചൈതന്യയുമൊത്ത് ഒരു കുടുംബം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നു. അതുകൊണ്ട് തന്നെ പുതിയ കരാറുകളില്‍ ഒപ്പിടുകയോ തിരക്കഥകള്‍ കേള്‍ക്കുകയോ ചെയ്തിരുന്നില്ല. എന്നും അവള് പ്രാധാന്യം നല്‍കിയിരുന്നത് കുടുംബത്തിനായിരുന്നു.
കുടുംബം ജീവിതം ആരംഭിക്കുന്നതിന് മുമ്പ് എല്ലാം ബാലന്‍സ്ഡ് ആക്കാന്‍ അവള് ആഗ്രഹിച്ചിരുന്നു. സമാന്തയെ അറിയുന്നവര്‍ക്കെല്ലാം അറിയാം കുടുംബം അവള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന്'' എന്നായിരുന്നു സുഹൃത്തിന്റെ വാക്കുകള്‍.
എന്നാൽ ഈ റിപ്പോർട്ടുകൾക്കെതിരെ മൗനം പാലിക്കുകയാണ് താരങ്ങള്‍. മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും താരങ്ങള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഈ വിഷയം നാഗ ചൈതന്യയുമായി ചര്‍ച്ച ചെയ്യുന്നത് ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് മാധ്യമങ്ങളോട് പറഞ്ഞത്.
സമാന്തയും മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. കഴിഞ്ഞ ദിവസം നാഗ ചൈതന്യയുടെ പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.
സിനിമയ്ക്ക് ആശംസ നേര്ന്നപ്പോല് സമാന്ത നാഗ ചൈതന്യയെ പരാമര്‍ശിച്ചതേയില്ല. പിന്നാലെ നാഗ ചൈതന്യ നന്ദി പറഞ്ഞു കൊണ്ട് എത്തിയെങ്കിലും നന്ദി സാം എന്നു മാത്രമായിരുന്നു താരത്തിന്റെ പ്രതികരണം.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പേരുകളില്‍ നിന്നും നാഗ ചൈതന്യയുടെ സര് നെയിം ആയ അക്കിനേനി എന്നത് ഒഴിവാക്കുന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. താരങ്ങള്‍ വേര് പിരിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ തെലുങ്ക് സിനിമാ ലോകത്തിന് തന്നെ അമ്പരപ്പുണ്ടാക്കുന്നതാണ്.
അതേ സമയം പുറത്ത് വരുന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി നാഗാ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന ഇടപെടുന്നുണ്ടെന്നാണ്.
https://www.facebook.com/Malayalivartha