സൈമ അവാര്‍ഡ് പ്രഖ്യാപിച്ചു... മികച്ച നടന്‍ മോഹന്‍ലാല്‍, മികച്ച നടി മഞ്ജു വാര്യര്‍

സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് പ്രഖ്യാപിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ മികവുകള്‍ക്കാണ് പുരസ്‌കാരം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നിശ നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങള്‍ ഒരുമിച്ചാണ് പ്രഖ്യാപിക്കുന്നത്. 2019 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
2019ലെ പുരസ്‌കാരങ്ങളില്‍ ലൂസിഫര്‍ എന്ന ചിത്രത്തിലെ അഭനിയത്തിന് മോഹന്‍ലാലിന് മികച്ച നടന്‍ പുരസ്‌കാരം ലഭിച്ചു. ലൂസിഫര്‍, പ്രതി പൂവന്‍കോഴി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മഞ്ജു വാര്യര്‍ മികച്ച നടിയായി തെരഞ്ഞെടുത്തു. 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു.
https://www.facebook.com/Malayalivartha






















