Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അയ്യോ ഞാന്‍ പാവം ഒരു മിമിക്രി കലാകാരന്‍ ആണേ, എന്റെ പടമൊന്നും നൂറ് കോടി ക്ലബ്ബില്‍ കയറിയിട്ടില്ല!!! ഒരാളുടെ തലയ്ക്ക് അടിക്കുന്നത് ശരിയായ നടപടിയാണോ എന്ന് ചോദിച്ചപ്പോൾ എന്താ എന്നെ അടിക്കണം എന്ന് തോന്നുണ്ടോ എന്നായിരുന്നു മറു ചോദ്യം:- എനിക്ക് പറയാന്‍ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്... അത് ഇല്ലാത്തവരാണ് എന്നെ വിമര്‍ശിക്കുന്നത്: അച്ഛന് കൊടുത്ത വാക്ക് ഞാൻ പാലിക്കും- വിമർശിച്ചവർക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

12 OCTOBER 2021 11:39 AM IST
മലയാളി വാര്‍ത്ത

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ വന്ന് ട്രോളർമാരുടെ ഇരയായി പിന്നീട് മലയാളികളുടെ മനസ് കവർന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. വാര്‍ത്തകളും വിവാദങ്ങളും സ്ഥിരമായി സന്തോഷിനെ പിന്തുടരുന്നുണ്ട്. ഏറ്റവും ഒടുവില്‍ സ്വകാര്യ ചാനല്‍ പരിപാടിയിലെ ഗെയിം ഷോയിൽ പങ്കെടുത്തതിനെ തുടർന്ന് ഉണ്ടായ വിവാദങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ തനിക്ക് പറയാന്‍ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്, അത് ഇല്ലാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്ന് പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ഇന്നുവരെ ഒരു ചാനലും എന്റെ സിനിമയുടെ സാറ്റലൈറ്റ് എടുത്തിട്ടില്ല എന്ന് കരുതി സന്തോഷ് തോറ്റുപോയോ? അതിപ്പോ ഒരു സൂപ്പര്‍ സ്റ്റാറിനോടാണ് ചാനലുകള്‍ ചെയ്യുന്നതെങ്കിലോ? അവര്‍ എന്നേ ഫീല്‍ഡില്‍ നിന്ന് ഔട്ട് ആയേനെ! സന്തോഷ് ഇതുകൊണ്ടൊന്നും തോല്‍ക്കില്ല. ഞാന്‍ ലാഭമുണ്ടാക്കുകയും എനിക്ക് കിട്ടുന്നതില്‍ പകുതി ഞാന്‍ പാവങ്ങള്‍ക്ക് കൊടുക്കും എന്ന് എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കുകയും ചെയ്യും. ഞാന്‍ ജനങ്ങളുടെ മനസ്സ് മനസ്സിലാക്കി അവര്‍ക്ക് താല്പര്യമുള്ളത് കൊടുക്കുന്നു, വിജയിക്കുന്നു. അതില്‍ അസൂയ ഉള്ളവര്‍ ചൊറിഞ്ഞുകൊണ്ടിരിക്കുമെന്ന് പണ്ഡിറ്റ് പറയുന്നു.

എനിക്ക് പറയാന്‍ സ്വന്തമായി സിനിമയെങ്കിലും ഉണ്ട്. അത് ഇല്ലാത്തവരാണ് എന്നെ വിമര്‍ശിക്കുന്നത്. അസൂയ ഒന്നിനും ഒരു ഉത്തരമല്ല. വിജയിക്കുന്നത് പ്രയാസമാണ്. അതിനേക്കാള്‍ ബുദ്ധിമുട്ടാണ് ആ വിജയം നിലനിര്‍ത്തുന്നത്. ഞാന്‍ എന്റെ സിനിമകളില്‍ നൂറുപേര്‍ക്ക് അവസരം കൊടുക്കും. ഒരുപാട് പുതിയ പെണ്‍കുട്ടികള്‍ അവസരം ചോദിച്ചു വരാറുണ്ട്. കഴിയുന്നവരെ സഹായിക്കാന്‍ ശ്രമിക്കാറുമുണ്ടെന്ന് സന്തോഷ് കൂട്ടിച്ചേർത്തു.

 

 

എന്റെ വീഡിയോകളെല്ലാം തന്നെ പത്ത് ലക്ഷത്തില്‍ കൂടുതല്‍ വ്യൂസ് കിട്ടാറുണ്ട്. പത്ത് വര്‍ഷമായി ഞാന്‍ ഇവിടെ തന്നെയുണ്ട്. ഇത്രയും നാളും എന്നെ ആളുകള്‍ സെര്‍ച്ച്‌ ചെയ്ത് കാണണമെങ്കില്‍ ഞാന്‍ ഇടുന്ന വീഡിയോ അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ. കഴിഞ്ഞ ആറ് മാസത്തെ വീഡിയോകള്‍ എടുത്ത് നോക്കൂ. അപ്പോള്‍ അറിയാം എത്ര വീഡിയോസ് പത്ത് ലക്ഷം പേര്‍ കണ്ടു എന്ന്. ഉറപ്പായും വളരെ പുതുമയോടെ നിലവാരത്തോടെ വര്‍ക്ക് ചെയ്യുന്നത് കൊണ്ടാണ് ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ബിനു അടിമാലിയ്ക്ക് താൻ കൊടുത്ത പിന്തുണ അദ്ദേഹം ചോദിച്ച് വാങ്ങിയതാണെന്നും അഭിമുഖത്തിൽ പണ്ഡിറ്റ് പറയുന്നു. അദ്ദേഹം ആ പരിപാടിയില്‍ ആര്‍ട്ടിന് കൊണ്ട് വന്ന വടി കൊണ്ട് എന്റെ തലയില്‍ അടിച്ചു. എനിക്ക് വേദനയൊന്നും ഉണ്ടായില്ല. പക്ഷേ അങ്ങനൊരു സംഭവം എന്നോട് പറഞ്ഞിട്ടില്ലായിരുന്നു. കാലില്‍ ഒക്കെയാണ് അടിക്കുന്നതെങ്കില്‍ ഞാന്‍ ഒന്നും പറയില്ല. ഒരാളുടെ തലയ്ക്ക് അടിക്കുന്നത് ശരിയായ നടപടിയാണോ? ഈ പരിപാടിയ്ക്ക് ശേഷം ഞാന്‍ പുള്ളിയോട് ചോദിച്ചു. ഇത് ആര്‍ട്ടിന്റെ വടിയാണോന്ന്. അപ്പോള്‍ പുള്ളി ചോദിച്ചത് എന്താ എന്നെ അടിക്കണം എന്ന് തോന്നുണ്ടോന്നാണ്.

ഞാന്‍ പറഞ്ഞു, നിങ്ങള്‍ പറയാതെ ആണല്ലോ എന്നെ അടിച്ചത്. ഒരടി തിരിച്ചും തരണം എന്ന് എനിക്ക് ആഗ്രഹമുണ്ടെന്ന്. ഇത് പറഞ്ഞിട്ടാണ് ഞാന്‍ പുള്ളിയുടെ തോളില്‍ ഒരു അടി കൊടുത്തത്. ചോദിച്ച്‌ സമ്മതം വാങ്ങിയാണ് അടിച്ചത്. മറ്റൊരു ഗെയിമില്‍ അദ്ദേഹം എന്നെ അടിച്ചിട്ട് അത് മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കുന്നു എന്നാണ് പറഞ്ഞത്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, മലയാള സിനിമയ്ക്ക് വേണ്ടി സമര്‍പ്പിക്കണ്ട, മിമിക്രിക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കൂ എന്ന്.

 

 

ഇദ്ദേഹം തന്നെ പറഞ്ഞത് അയ്യോ ഞാന്‍ പാവം ഒരു മിമിക്രി കലാകാരന്‍ ആണേ, എന്റെ പടമൊന്നും നൂറ് കോടി ക്ലബ്ബില്‍ കയറിയിട്ടില്ല എന്നാണ്. മിമിക്രിക്കാരന്‍ എന്ന് പറഞ്ഞത് അദ്ദേഹത്തിന് മോശം ആണോ? അദ്ദേഹം ചെയ്യുന്ന ജോലി അതല്ലേ, അവര്‍ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ പറയുന്നത് മോശം ആയി തോന്നുന്നത് എന്തിനാണ്. ഞാന്‍ വന്ന അന്ന് മുതല്‍ ഇന്ന് വരെ സിനിമയ്ക്ക് വേണ്ടി ജീവിക്കുന്ന വ്യക്തിയാണ്. ഞാന്‍ എന്റെ ടീമിലെ അംഗങ്ങളോട് ചോദിച്ചിട്ടാണ് ഉരുക്ക് സതീശന്‍ എന്ന സിനിമയിലെ നീയൊന്ന് ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാന്‍ ആരു ഉണ്ടാകില്ല ചത്താല്‍ ചിലപ്പോള്‍ ശ്രദ്ധിക്കാന്‍ ആരെങ്കിലും വരും എന്ന ഡയലോഗ് പറഞ്ഞതെന്നും പണ്ഡിറ്റ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends