പപ്പയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ എനിക്ക് സാധിച്ചു.... ബിഗ് ബോസ് ഷോയിലെ അനുഭവം പങ്കുവച്ച് ഡിംപല്‍ ഭാല്‍

ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് ഡിംപല്‍ ഭാലിനെ പരിചയം. ഷോയില്‍ മിന്നിത്തിളങ്ങിയ ഡിംപല്‍ ഭാല്‍ ബിഗ്‌ബോസിന്റെ രാജകുമാരിയായി മാറുകയായിരുന്നു. ഇടയ്ക്ക് വെച്ച് പിതാവ് സത്യവിര്‍ സിംഗ് ഭാലിന്റെ വേര്‍പാട് ഡിംപല്‍ ഭാലിനെ ഏറെ തളര്‍ത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് അവരുടെ വേദന കൂടിയായി മാറി. ഡിംപല്‍ ഭാല്‍ ഷോയെക്കുറിച്ചും അപ്രതീക്ഷമായി എത്തിയ ആ സങ്കടവര്‍ത്തയെക്കുറിച്ചും ഒപ്പം ഷോയിലേക്ക് തിരിച്ചെത്താനുണ്ടായ കാരണങ്ങളെക്കുറിച്ചും ഇതാദ്യമായി മനസ് തുറക്കുന്നു.
പ്രേക്ഷകരുടെ സ്‌നേഹവും പിന്തുണയും എത്രത്തോളം സന്തോഷം തരുന്നുണ്ട്
ഈ സന്തോഷത്തിന് അതിരുകളില്ല. ബിഗ്‌ബോസ് വീടിനകത്തായിരുന്ന സമയത്ത് ഇത്രത്തോളം പിന്തുണ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇവിടെ വരെ എത്തിച്ചവര്‍, പ്രേക്ഷകര്‍ എന്നല്ല പറയേണ്ടത്. ഞാന്‍ എന്താണെന്ന് പറയാന്‍ ശ്രമിച്ചപ്പോള്‍ അത് കൃത്യമായി മനസിലാക്കി കൂടെ നിന്ന എന്റെ കുടുംബമാണ് അവരെല്ലാം. അവരുടെ സ്‌നേഹം ഏറെ വലുതാണ്. അതിനപ്പുറത്തേക്ക് മറ്റൊന്നിനെയും കൊണ്ടുവരാന്‍ പറ്റില്ല. ബിഗ് ബോസ് പേക്ഷകരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോകുന്ന ഒരു ഷോയാണ്. അങ്ങനെ ഒരു ഷോയില്‍ വരുന്ന സമയത്ത് എന്നെ അധികമാര്‍ക്കും അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് ഒരുപാട് പേരുടെ സ്‌നേഹം എന്റെ കൂടെയുണ്ട്, അവരുടെയൊക്കെ പ്രാര്‍ത്ഥന എനിക്കൊപ്പമുണ്ട്. അതൊരു വലിയ കാര്യം തന്നെയല്ലേ അതിനപ്പുറത്തേക്ക് എന്താണ് വേണ്ടത് എനിക്ക് ഒരു വലിയ കുടുംബത്തിന്റെ സ്‌നേഹം കിട്ടി. കുട്ടികള്‍, യുവാക്കള്‍, അച്ഛനമ്മമാര്‍, പ്രായമായവര്‍ അങ്ങനെ എല്ലാവരും. എന്നെ അംഗീകരിക്കുക മാത്രമല്ല, എന്നെയും കുടുംബത്തെയും സ്‌നേഹിച്ചു ചേര്‍ത്തുപിടിച്ചു. എനിക്ക് മാത്രമല്ല, എന്റെ സഹോദരിമാരായ തിങ്കളിനും നയനയ്ക്കും പിന്നെ അഖിലിനുമൊക്കെ ഇപ്പോള്‍ ഫാന്‍ പേജസ് ഉണ്ട്. ടോപ് ഫൈവില്‍ എത്തുക എന്നതായിരുന്നു എല്ലാ മത്സരാര്‍ത്ഥികളുടെയും ആഗ്രഹം. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കടന്നുപോയ സാഹചര്യങ്ങളനുസരിച്ച് ഷോ തന്നെ എന്നില്‍ നിന്നും അകന്നുപോയതാണ്. പിന്നെ ഇത് ജീവിതമാണ്. നമ്മള്‍ ചിന്തിക്കുന്നതിനനുസരിച്ചോ പ്ലാന്‍ ചെയ്യുന്നതിനനുസരിച്ചോ ഒന്നും മുന്നോട്ടു പോകണമെന്നില്ല. പപ്പാ മനസില്‍ കണ്ട ഒന്നുണ്ട്. വിധി എങ്ങോട്ടൊക്കെ കൂട്ടിക്കൊണ്ടുപോയാലും ഒടുവില്‍ ആ ഫിനാലെ സ്‌റ്റേജില്‍ പപ്പാ എന്നെ എത്തിച്ചു എന്നതാണ് സത്യം. വിജയിച്ചില്ലെങ്കിലും ഫിനിഷിംഗ് ലൈന്‍ തൊടണമെന്നായിരുന്നു പപ്പായുടെ ആഗ്രഹം. അത് സാധിച്ചു കൊടുക്കാന്‍ എനിക്കായി. എനിക്കത് എന്നും മനസിനോട് അടുത്തുനില്‍ക്കുന്ന ഒരു അംഗീകാരമാണ്. എന്റെ പപ്പായ്ക്ക് വേണ്ടിയാണ് ഞാന്‍ ഈ അംഗീകാരം മാറ്റിവയ്ക്കുന്നത്. ആ ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിന്നും സെക്കന്‍ഡ് റണ്ണര്‍ അപ്പിന്റെ ട്രോഫി ഏറ്റുവാങ്ങുമ്‌ബോള്‍ സന്തോഷത്തിനപ്പുറം മനസ് ഏറെ വേദനിച്ചിരുന്നു, പപ്പായെ ഓര്‍ത്തു. എനിക്കറിയാം, പപ്പാ എല്ലാം കാണുന്നുണ്ട്.
https://www.facebook.com/Malayalivartha























