ബാഹുബലിക്ക് മുമ്പില്‍ ലോഹം ഒന്നുമല്ലെന്ന് രഞ്ജിത്ത്

ബാഹുബലിക്കപ്പുറം ഇനിയൊരു ആക്ഷന്‍ സിനിമയ്ക്ക് ഇന്ത്യയില്‍ സ്‌കോപ്പില്ലെന്ന് ലോഹത്തിന്റെ സംവിധായകന്‍ രഞ്ജിത്ത്.
ലോഹത്തില്‍ ലോകം ഇതേവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങളുണ്ടെന്നു നടന്‍ അബുസലിമിന്റെ വാക്കുകള്‍ രഞ്ജിത്ത് തള്ളി. അബുസലിം പറയുന്നത് തന്നോടുള്ള സ്‌നേഹകൂടുതല്‍ കാരണമുള്ള നല്ല വാക്കുകളാണെന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. ബാഹുബലി തീയറ്റേറിലെത്തിയതോടെ മലയാള സിനിമയില്‍ ഇത്തരം വാചകമടികളിലൊന്നും അര്‍ത്ഥമില്ലെന്നും രഞ്ജിത്ത് പറഞ്ഞു. തിരശീലയില്‍ കാണുന്ന ഏറ്റവും വലിയ അത്ഭുതങ്ങള്‍ ബാഹുബലി കാണിച്ചു കഴിഞ്ഞ പശ്ചാത്തലത്തില്‍ ലോഹത്തിലെ ആക്ഷന് യാതൊരു കാര്യവുമില്ലെന്നാണ് സംവിധായകന്‍ രഞ്ജിത്ത് പറയുന്നത്.
ലോഹത്തിന്റെ കഥ സമൂഹത്തില്‍ നിന്നും അടര്‍ത്തിയെടുത്തതാണ്. ഐ പി എസ് ഉദ്യോഗസ്ഥനായ പി വിജയന്‍ പറഞ്ഞ ഒരു കഥയില്‍ നിന്നാണ് ലോഹത്തിന്റെ ത്രെഡ് രഞ്ജിത്ത് കണ്ടെത്തിയത്. നാട്ടിന്‍ പുറത്തെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് കഥയിലെ നായകന്‍. അവന്‍ ഒരു പീടികയില്‍ നിന്നും ഒരു പഴം മോഷ്ടിച്ചു. പയ്യന്റെ കഷ്ടകാലത്തിന് മോഷണം കൈയ്യോടെ പിടിക്കപ്പെട്ടു. പീടിക ഉടമ ജനങ്ങളെ വിളിച്ചു കൂട്ടി. വന്‍ബഹളം നടന്നു. പയ്യന്‍ കള്ളനാണെന്ന് മുദ്ര കുത്തപ്പെട്ടു. അതോടെ അവന്‍ നാടു വിട്ടു. പിന്നെ വര്‍ഷങ്ങളോളം ഒരു വിവരവുമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം പഴയ പയ്യന്‍ പി വിജയന്റെ പിടിയിലായി. അപ്പോഴവന്‍ കുപ്രസിദ്ധനായ ഒരു മോഷണക്കേസിലെ ഒന്നാം പ്രതിയായിരുന്നു.
ഒരാളെ കള്ളനാക്കുന്നതും നല്ലവനാക്കുന്നതും സമൂഹമാണെന്നാണ് രഞ്ജിത്തിന്റെ പക്ഷം. വാര്‍ത്തകളില്‍ വായിച്ച് കളയുന്നതല്ല. ജീവിതം. ഓരോ സംഭവത്തിനു പിന്നിലും ഒരു കഥയുണ്ട്. കുപ്രസിദ്ധനായ ഒരു മോഷ്ടാവ് എങ്ങനയെയാണ് മോഷ്ടാവായതെന്ന് ചിന്തിക്കണം.
ലാലിന്റെ മീശ പിരിക്കലല്ല ലോഹത്തിന്റെ ഹൈലൈറ്റെന്ന് രഞ്ജിത്ത് പറഞ്ഞു. ഇത്തരം പൈങ്കിളിത്തരങ്ങള്‍ പറഞ്ഞ് സിനിമയെ താറടിക്കരുതെന്നാണ് രഞ്ജിത്തിന്റെ അഭിപ്രായം. മോഹന്‍ലാലും താനും ചേരുമ്പോള്‍ സംഭവിക്കേണ്ട ചില കാര്യങ്ങള്‍ സംഭവിക്കും. അത് ലോഹത്തിലും പ്രതീക്ഷിക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു. ലോഹം ഓണം കൊണ്ടു പോകുമെന്ന അവകാശവാദവും രഞ്ജിത്തിനില്ല. സിനിമയുടെ ഭാവി പ്രവചനാതീതമാണെന്ന് തന്നെയാമ് രഞ്ജിത്തിന്റെ അഭിപ്രായം. എന്നിരുന്നാലും വിജയം ആഗ്രഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha