ജീവിതം എപ്പോഴും കളർ ഫുള്ളാകട്ടെ... ഇളം പച്ചയും മഞ്ഞയും വെളുപ്പും നിറത്തിലുള്ള കാഷ്വൽ കോസ്റ്റ്യൂമിൽ ഗ്ലാമറസായി അതീവ സുന്ദരിയായി ബോൾഡ് ലുക്കിൽ തിളങ്ങി അഭയഹിരൺമയി

ഗായിക അഭയ ഹിരൺമയി മലയാളികളുടെ ഇഷ്ട ഗായികയാണ്. ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളേയും വീറും വാശിയോടെയും പൊരുതി ജയിച്ച് മുന്നിലേക്ക് വന്ന കലാകാരി കൂടിയാണ് അഭയ. മലയാളത്തിനു പുറമേ നിരവധി തെലുങ്ക് ഭാഷകളിലെ സംഗീതങ്ങൾക്ക് ഈണം പകർന്ന താരം 2014 ൽ പുറത്തിറങ്ങിയ “നാക്കു പെന്റ നാക്കു ടെക്ക” എന്ന മലയാളം ചിത്രത്തിന് ഗാനം ആലപിച്ചുകൊണ്ടാണ് തന്റെ കരിയറിന് തുടക്കമിടുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്‌ക്കെല്ലാം താരം അടിപൊളി ഫോട്ടോഷൂട്ടുകൾ നടത്തി ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോഴിതാ താരം ഇത്തരത്തിൽ പങ്കുവെച്ച ചിത്രങ്ങളിൽ ഒന്നാണ് ആരാധകർക്കിടയിലും സോഷ്യൽ മീഡിയയിലും ഏറെ തരംഗമായി മാറുന്നത്. ഇളം പച്ചയും മഞ്ഞയും വെളുപ്പും നിറത്തിലുള്ള ഒരു കാഷ്വൽ കോസ്റ്റ്യൂമിൽ ബോൾഡ് ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരുപാട് ഫോട്ടോഷൂട്ടുകൾ താരം ആരാധകരുമായി പങ്കുവച്ചിരുന്നുവെങ്കിലും ഈയൊരു ബോൾഡ് ലുക്കിലുള്ള ചിത്രം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തുന്നത്. ജീവിതം എപ്പോഴും ഇത്തരത്തിൽ കളർ ഫുള്ളാകട്ടെ എന്നും തങ്ങൾ എപ്പോഴും കൂടെയുണ്ട് എന്നും ആരാധകർ കമന്റുകളിലൂടെ രേഖപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha