Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മീനയും മകളും ഇനി ഒറ്റയ്ക്ക്.... ഇന്ന് സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിൽ! മീനയുടെ ഭർത്താവ് വിദ്യാസാഗർ വിടപറഞ്ഞു! അന്ത്യം കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, കണ്ണീരടക്കാനാകാതെ പ്രിയപ്പെട്ടവർ

29 JUNE 2022 11:29 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യൻ സിനമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാള സിനിമയിലെ ഏറെ ആരാധകരുള്ള നായിക കൂടിയാണ് താരം. എന്നാൽ മീനയെ ഇന്ന് സിനിമാ ലോകം എങ്ങനെ ആശ്വസിപ്പിക്കും എന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മീനയുടെ ഭർത്താവ് വിദ്യാസാഗർ അകാലത്തിൽ വിട പറഞ്ഞതിന്റെ ഞെട്ടലിലാണ് തെന്നിന്ത്യൻ സിനിമാ ലോകം. കോവിഡ് നിരവധി പേരുടെ ജീവൻ എടുത്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഒടുവിലത്തേതാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റേതും. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. ശ്വാസകോശത്തിലെ അണുബാധയാണ് മരണത്തിന് ഇടയാക്കിയത്.

കുറച്ചുവർഷങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെത്തുടർന്ന് വിദ്യാസാഗർ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് കോവിഡ് പിടിപെട്ടത്. കോവിഡ് മുക്തനായെങ്കിലും പിന്നീട് വിദ്യാസാഗറിന്റെ ആരോഗ്യസ്ഥിതി വഷളാകുകയാണ് ഉണ്ടായത്. പിന്നാലെ അണുബാധ രൂക്ഷമായതിനെത്തുടർന്ന് ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാൻ വൈകി.

മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളിൽ നിന്ന് മാത്രമേ ഇത് സാധ്യമാകൂ എന്നതിനാൽ തന്നെ ദാതാവിനെ ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനായി കാത്തിരിക്കുന്നവരുടെ പട്ടികയിൽ ഒരുപാട് പേരുണ്ടായിരുന്നുവെന്നുമാണ് ഇവരുമായി അടുത്ത വൃത്തങ്ങളിൽ നിന്നും വിവരങ്ങൾ പുറത്ത് വരുന്നത്. പിന്നാലെ വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. എന്നാൽ ചൊവ്വാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാകുകയായിരുന്നു.

അതേസമയം 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ രംഗത്തെ വ്യവസായിയായിരുന്നു. വിവാഹത്തോടെ ഇടക്കാലത്തേക്ക് മീന സിനിമയിൽ നിന്നും അൽപ്പം ബ്രേക്കെടുത്തിരുന്നു എങ്കിലും ദൃശ്യം എന്ന സൂപ്പർഹിറ്റുമായി തിരിച്ചു വരുകയുണ്ടായി. ഈ സിനിമയിലെ ഭാര്യയുടെ മടങ്ങി വരവിൽ സന്തോഷിച്ച ഭർത്താവായിരുന്നു വിദ്യാസാഗർ.

 

ഇരുവരുടെയും മകൾ നൈനികയും അഭിനയത്തിൽ തിളങ്ങിയിരുന്നു. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. വിദ്യാസാഗറിന്റെ വിയോഗത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends