Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടവേള ബാബുവിനെ കൈ പിടിച്ചുയർത്തിയത് താനാണ്... ആ ആളാണ് ഇപ്പോൾ തനിക്കെതിരെ പറയുന്നത്.. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട ! സംഘടനയെ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും കെ ബി ഗണേഷ് കുമാർ ..

29 JUNE 2022 04:45 PM IST
മലയാളി വാര്‍ത്ത

താരസംഘടനയായ അമ്മയ്‌ക്കെതിരെയും ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരേയും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ ബി ഗണേഷ് കുമാർ എം എൽ എ. സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നത് താനാണോ ഇടവേള ബാബുവാണോ എന്ന് പരിശോധിക്കണം. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ഇടവേള ബാബുവിനെ പോലെ ഇംഗ്ലീഷ് പ്രൊഫസർ അല്ല താൻ എന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു .കൂടാതെ തുറന്ന കത്തിൽ താൻ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല. യുവ നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയായ ആൾ ആർട്സ് ആന്‍റ് സ്പോർട്സ് ക്ലബിലല്ല അംഗമായത്. വിജയ് ബാബു ഏതൊക്കെ ക്ലബിലാണ് ഉള്ളതെന്ന് ഇടവേള ബാബു പറയണം. അതിജീവിത ഉന്നയിച്ച ചോദ്യങ്ങൾക്ക് ആദ്യം മറുപടി പറയണം. വാശിയോടെ ക്ലബ്ബന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നത് എന്തിന് ആണ്. ആരെ രക്ഷിക്കാൻ ആണ് ഈ ശ്രമമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. റോട്ടറി ക്ലബ്ബിന്‍റേയും ലയൺസ് ക്ലബ്ബിന്‍റേയും നിയമങ്ങൾ അറിയില്ലെങ്കിൽ ഇടവേള ബാബുവിന് ചോദിച്ചറിയാമെന്നും ഗണേഷ് കുമാർ പറഞ്ഞു. ദിലീപ് വിഷയത്തിൽ സ്വീകരിച്ച നിലപാട് സംഘടന വിജയ് ബാബുവിനോടും സ്വീകരിക്കണം. എകാധിപത്യ പ്രവണത ശരിയല്ല. എഎംഎംഎയെ ക്ലബ് ആക്കാൻ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചിട്ടുണ്ടോയെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. താൻ നൽകിയ കത്തിനെ തുടർന്ന് മോഹൻലാൽ വിളിച്ച് ഒന്നും മറുപടി പറയാറില്ല. ഇടവേള ബാബു ഒറ്റയ്ക്ക് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റല്ല ഇപ്പോൾ കാണുന്നതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ബിനീഷ് കൊടിയേരിയുടെ കേസ് പോലെ അല്ല വിജയ് ബാബുവിന്‍റേത്. ബിനീഷ് കൊടിയേരിയെ പുറത്താക്കാൻ തീരുമാനിച്ച യോഗത്തിൽ താനുണ്ടായിരുന്നില്ല. കൊട്ടാരക്കരയിലായിരുന്ന താൻ എങ്ങനെ ആ തീരുമാനത്തെ എതിർക്കുമെന്നും കെ ബി ഗണേഷ് കുമാർ ചോദിച്ചു. ആരോപണങ്ങളിലേക്ക് ജഗതി ശ്രീകുമാറിനെ വലിച്ചിഴച്ചത് ശരിയായില്ല. കോടതി ജഗതി ശ്രീകുമാറിനെ കുറ്റ വിമുക്തനാക്കിയതാണ്. ഇടവേള ബാബുവിനെ കൈ പിടിച്ചുയർത്തിയത് താനാണ്. ആ ആളാണ് ഇപ്പോൾ തനിക്കെതിരെ പറയുന്നത്. എ എം എം എ ഒരു ചാരിറ്റബിൾ സൊസൈറ്റിയാണെന്ന് ഇടവേള ബാബു തന്നെ പഠിപ്പിക്കേണ്ട. സംഘടനയെ ചാരിറ്റബിൾ സൊസൈറ്റി ആയി രജിസ്റ്റർ ചെയ്തത് താനാണെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends