Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലപ്പോള്‍ ആളുകള്‍ നടുറോഡില്‍ പിടിച്ചുനിര്‍ത്തി കരച്ചിലും ബഹളവുമാണ്.. അയ്യോ ചേച്ചീ, എന്റെ കുടുംബത്തില്‍ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും! ഓരോ ദിവസം ഓരോ കേസാണ്.. ചിലപ്പോള്‍ ദേഷ്യം കാണിക്കേണ്ടിവരും.. പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്.. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്.. കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നു! കഥയല്ലിത് ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വിധുബാല

30 JUNE 2022 04:02 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുള്ളതാണ് കഥയല്ലിത് ജീവിതം എന്ന പരിപാടികൾ. പഴയകാല നടിയായ വിധുബാലയാണ് അവതാരകയായി എത്തുന്നത്. അവതാരകമാരുടെ ചിന്താഗതികളിലെ പഴമയും പഴക്കം ചെന്ന ആശയവുമൊക്കെ പലപ്പോഴും ട്രോളുകളിൽ നിറയാറുമുണ്ട്. ഇപ്പോഴിതാ ഈ പരിപാടി തുടങ്ങിയത് മുതൽ ഉള്ള പൊല്ലാപ്പുകൾ തുറന്നു പറയുകയാണ് വിധുബാല. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ‘ചിലപ്പോള്‍ ആളുകള്‍ നടുറോഡില്‍ പിടിച്ചുനിര്‍ത്തി കരച്ചിലും ബഹളവുമാണ്. അയ്യോ ചേച്ചീ, എന്റെ കുടുംബത്തില്‍ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ളൈറ്റില്‍ വച്ചും തിയേറ്ററില്‍ ഇന്റര്‍വല്ലിനും ഒക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. ഇവര് എന്നെ വിശ്വസിച്ചാണ് ഓരോന്ന് പറയുന്നത്. എനിക്കിത് സന്തോഷവും അഭിമാനവുമാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത്. ആദ്യ എപ്പിസോഡിലെ കേസ് തന്നെ ഒത്തുതീര്‍പ്പായി. കുറച്ച് കാര്യങ്ങൾ ഓർത്ത് വെയ്ക്കണം. പരിപാടിയ്ക്ക് വന്നിരിക്കുന്നവര്‍ പറയുന്നത് നമുക്ക് ഓർമയുണ്ടായിരിക്കണം. നിയമം കുറച്ചൊക്കെ പഠിക്കണം.  ഓരോ ദിവസം ഓരോ കേസാണ്. ബോറടിക്കില്ല. കോടതിയിലെ ജഡ്ജിക്ക് കേസ് മാറ്റിവയ്ക്കാം. എനിക്കത് പറ്റില്ല. ചിലപ്പോള്‍ ദേഷ്യം കാണിക്കേണ്ടിവരും. പരിപാടിയ്ക്കിടെ പങ്കെടുത്തവരെ കിഡ്‌നാപ്പ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. കത്തിയുമായി വന്നിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുമായിരുന്നുവെന്ന് പറയുകയാണ് വിധുബാല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends