Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം.. മീനയെ അഴകോടെ തങ്കത്തട്ടിൽ വെച്ചാണ് അദ്ദേഹം നോക്കിയിരുന്നത്.. അത്രയും നല്ല മനുഷ്യനാണ്! എന്തുരോഗം വന്നാലും അധികകാലം അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല... അവസാന നിമിഷം വരെയും ഭർത്താവിന്റെ ജീവൻ നിലനിർത്താൻ സഹായം അഭ്യർഥിച്ച് അവൾ കുറേ അലഞ്ഞു.. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി! കണ്ണീരോടെ ആ വെളിപ്പെടുത്തൽ...

01 JULY 2022 08:31 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് മീനയുടെ ജീവിതത്തിൽ ഏറ്റവും വലിയ കരുത്തായിരുന്ന ഭർത്താവ് വിദ്യാസാ​ഗർ അന്തരിച്ചത്. അപ്രതീക്ഷിതമായിരുന്നു മരണം. പലവിധ അസുഖങ്ങൾ വിദ്യാസാ​ഗറിനെ അലട്ടിയിരുന്നുവെങ്കിലും പെട്ടനുള്ള മരണം ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എന്നാൽ വിദ്യാസാ​ഗറിന്റെ മരണാനന്തര ചടങ്ങുകൾ നടത്താനും മറ്റുമായി മീനയ്ക്ക് തുണയായി ഉണ്ടായിരുന്നത് നടിയും നൃത്ത സംവിധായികയുമായ കല മാസ്റ്ററായിരുന്നു. മീനയുമായി വളരെ അധികം ആത്മബന്ധം സൂക്ഷിക്കുന്ന കല മാസ്റ്റർ‌ മീനയുടേയും ഭർത്താവ് വിദ്യസാ​ഗറിന്റേയും ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

'ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയെ അഴകോടെ തങ്കത്തട്ടിൽ വെച്ചാണ് അദ്ദേഹം നോക്കിയിരുന്നത്. അത്രയും നല്ല മനുഷ്യനാണ്. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവർത്തിച്ചു.' 'എന്തുരോഗം വന്നാലും അധികകാലം അദ്ദേഹം ആശുപത്രിയിൽ കിടന്നിട്ടില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത ഒരിക്കലും പ്രതീക്ഷിച്ചില്ല. അദ്ദേഹത്തിന് കോവിഡ് കാര്യമായി ഉണ്ടായിരുന്നില്ല. അതല്ല മരണകാരണം.' 'ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞാൻ നേരിൽ പോയി കണ്ടിരുന്നു. എന്നോട് പിറന്നാൾ ആശംസകളൊക്കെ പറഞ്ഞിരുന്നു.' 'ശ്വാസകോശം മാറ്റിവെക്കണമെന്ന് പറഞ്ഞിരുന്നു. ഭയപ്പെടാനില്ലെന്നും വിജയകരമായി മാറ്റിവെക്കാമെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.

അതിന് ശേഷം പക്ഷിയിൽ നിന്നുള്ള അണുബാധ വന്നതോടെയാണ് രോഗം ഗുരുതരമായത്. മീന വിദ്യാസാ​ഗറിന്റെ ജീവൻ രക്ഷിക്കാൻ വലിയ പോരാട്ടമാണ് നടത്തിയത്.' 'അനുയോജ്യരായ ദാതാവിനെ കണ്ടെത്താൻ പരമാവധി ശ്രമിച്ചു. അവയവദാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള പല സംഘടനകളുടെയും സഹായം തേടി. എന്നാൽ രക്തഗ്രൂപ്പുമായി പൊരുത്തപ്പെടാത്തതിനാൽ ഫലമുണ്ടായില്ല.' 'അതിനിടെ വലിയ സമ്മർദ്ദമാണ് മീന അനുഭവിച്ചത്. ഞാൻ തിരികെ വരുമെന്ന് സാഗർ പറഞ്ഞിരുന്നു. നല്ല ആത്മവിശ്വാസമുള്ള വ്യക്തിയായിരുന്നു സാഗർ. പക്ഷേ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ നിലവളരെ മോശമായി' കലാ മാസ്റ്റർ പറഞ്ഞു.

ചെന്നൈയിലാണ് മീന ജനിച്ചത്. തമിഴ് വംശജനായ പിതാവ് ദുരൈരാജിന്റേയും കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പാലസിൽ നിന്നുള്ള മലയാളിയായ മാതാവ് രാജമല്ലികയുടെയും സംരക്ഷണയിൽ ചെന്നൈയിലാണ് മീന വളർന്നത്. പരിശീലനം ലഭിച്ച ഒരു ഭരതനാട്യം നർത്തകിയായ മീന നെഞ്ചങ്ങൾ എന്ന തമിഴ് സിനിമയിൽ ബാലനടിയായി അഭിനയിച്ചാണ് ചലച്ചിത്രജീവിതം തുടങ്ങിയത്. ശിവാജി ഗണേശനായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു പിറന്നാൾ വിരുന്നിനിടെ മീനയെ കണ്ടപ്പോൾ ഗണേശൻ മീനയെ സിനിമയിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അവിടുന്ന് പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാ​ഗമാകാൻ മീനയ്ക്ക് കഴിഞ്ഞു. 2009 ലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ രംഗത്തെ വ്യവസായിയായിരുന്നു വിദ്യാസാഗർ. ഇരുവരുടെയും മകൾ നൈനികയും അഭിനേത്രിയാണ്. തെരി എന്ന വിജയ് ചിത്രത്തിലൂടെ നൈനിക തെന്നിന്ത്യയിൽ ശ്രദ്ധേയവേഷം അവതരിപ്പിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 minute ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (25 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (56 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

Malayali Vartha Recommends