Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപ് സാക്ഷികളെ മാത്രമല്ല കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍! ' അവരെ നമ്മൾ പതിയെ വിശ്വസിപ്പിച്ചെടുക്കണം' തെളിവായി ദിലീപും അഭിഭാഷകനും തമ്മിലുള്ള ഈ സംഭാഷണം പുറത്ത് വിട്ടു.. കേസില്‍ കൂറുമാറിയെന്ന് പറയപ്പെടുന്ന 22 സാക്ഷികളിൽ 6 പേർ ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേർ സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളും! ദിലീപിന് വീണ്ടും കുരുക്ക് മുറുകുന്നു..

01 JULY 2022 03:22 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കഴിഞ്ഞ ദിവസമാണ് വിചാരണക്കോടതി തള്ളിയത്. ഏപ്രില്‍ നാലിനായിരുന്നു ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പ്രോസിക്യൂഷന്‍ കോടതിയില്‍ സമർപ്പിച്ചത്. കഴിഞ്ഞ വർഷവും ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി നേടിയെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കൂടുതല്‍ തെളിവുകളുമായിട്ടായിരുന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിക്ക് മുമ്പാകെ വീണ്ടും എത്തിയത്. അതായത് ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവ് നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇതിനെയൊന്നും ശരിവെക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ദിലീപ് വിചാരണക്കോടതിയെ സ്വാധീനീക്കാന്‍ ശ്രമിച്ചെന്ന വാദം എന്ത് അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്നതെന്നും കോടതി ചോദിക്കുകയും ചെയ്തു. ദിലീപ് സാക്ഷികളെ മാത്രമല്ല കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി ദിലീപും അഭിഭാഷകനും തമ്മിലുള്ള സംഭാഷണമാണ് ഹാജരാക്കിയത്. ഇതിലൊന്നായ 'അവരെ നമ്മൾ പതിയെ വിശ്വസിപ്പിച്ചെടുക്കണം' എന്നു പറയുന്നതിലെ അവർ ആരാണെന്നു പറയുന്നില്ല. അതു ജുഡീഷ്യൽ ഓഫിസറെയാണ് എന്നാണു പ്രോസിക്യൂഷന്റെ നിഗമനം. ഈ നിഗമനത്തിലേക്ക് എങ്ങനെയെത്തിയെന്നും കോടതി ചോദിച്ചു.

എന്നാൽ കേസിലെ സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗർ വിന്‍സന്റ്, ശരത് ബാബു, ഡോക്ടർ ഹൈദരാലി, ദാസന്‍ തുടങ്ങിയ സാക്ഷികളെ പ്രതിയായ ദിലീപും അദ്ദേഹത്തിന്റെ അഭിഭാഷകളും സ്വാധീനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇതിനുള്ള ഏതാനും തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ വിപിൻ ലാൽ, ജിൻസൺ എന്നിവരുടെ കേസ് മറ്റൊരു ഹർജിയുടെ ഭാഗമായി പരിഗണിച്ചു തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നായിരുന്നു കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്ന സാഗർ വിന്‍സന്റ് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴി പൊലീസ് പീഡിപ്പിച്ചു പറയിച്ചതാണെന്നു സാഗർ പിന്നീടു കോടതിയിൽ പറഞ്ഞത്. ഇതോടെയാണ് സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനെ സമീപിച്ചത്. ഹൈദാരിലി എന്ന് പറയുന്നത് ദിലീപിന്റെ കുടുംബ ഡോക്ടറാണ്. ഭിഭാഷകനെ കാണുന്ന കാര്യമാണു ഹൈദരാലി പറയുന്നത്. അടുത്ത ബന്ധുക്കളായതിനാല്‍ തന്നെ സഹോദരന്‍ അനൂപും സഹോദരി ഭർത്താവും സുരാജും ദിലീപിനെതിരെ മൊഴി നൽകില്ല.

പ്രതിയുടെ ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി കോടതിയിൽ മാറ്റി പറയാറുണ്ട്. പ്രതിയോടുള്ള സ്വാഭാവിക ഇഷ്ടവും അടുപ്പവും കൊണ്ടാണ് അതു സംഭവിക്കാറുള്ളതെന്നും കോടതി നിരീക്ഷിച്ചു. ദിലീപ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന മറ്റൊരു കാര്യം. അതേസമയം തന്നെ നശിപ്പിച്ച കാര്യങ്ങള്‍ വീണ്ടെടുത്തുവെന്നും സമ്മതിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫോണുകള്‍ മുംബൈയില്‍ പരിശോധനയ്ക്ക് അയച്ചെന്ന ഒറ്റക്കാരണത്താല്‍ തെളിവ് നശിപ്പിച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കി. തെളിവായി ഏതാനും ശബ്ദ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് ദിലീപിന്റേയും കൂട്ടരുടേതുമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്. കേസില്‍ കൂറുമാറിയെന്ന് പറയപ്പെടുന്ന 22 സാക്ഷികളിൽ 6 പേർ ദിലീപിന്റെ കുടുംബാംഗങ്ങളും 5 പേർ സിനിമാ മേഖലയിലുള്ളവരും ദിലീപിന്റെ സുഹൃത്തുക്കളുമാണ്. ഇവർക്ക് പുറമേ ദിലീപുമായി ബന്ധമില്ലാത്ത 4 പേരുമുണ്ട്. എന്നാല്‍ പ്രതിഭാഗത്തിന്റെ ഭാഗത്ത് നിന്നും സ്വാധീനമോ സമ്മർദ്ദമോ ഉണ്ടായതായി ഇവരാരും പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (17 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (41 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends