Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രോസിക്യൂഷന്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ഇഷ്ടം പോലെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തു.. പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും എന്ന് കരുതുന്നു! അങ്ങനെ സംഭവിച്ചില്ലെങ്കില്‍ അതിജീവിതയുമായി ബന്ധപ്പെട്ട് അപ്പീല്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കും... ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്! തുറന്ന് പറഞ്ഞ് അഡ്വ ടി ബി മിനി

01 JULY 2022 04:42 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ മെമ്മറി കാർഡ് പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ സംഘം. മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയതായി എഫ്എസ്എൽ റിപ്പോർട്ട് വന്നിരന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ കേസില്‍ ഒന്നര മാസത്തോളമെടുത്ത് നടത്തിയ പുനരന്വേഷമം ശരിയായ രീതിയില്‍ നടന്നിട്ടില്ലെന്ന് അഡ്വ ടി ബി മിനി തുറന്ന് പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നടത്തിയ കണ്ടെത്തലുകള്‍ കോടതി അഭിനന്ദിക്കുക പോലും ചെയ്തില്ല എന്ന് തുറന്ന് പറയുകയാണ് ടി ബി മിനി.

അഡ്വ ടി ബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

കേസിന്റെ ഭാവി എന്താണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. ഇരുനൂറ്റി ചില്വാന്‍ സാക്ഷികള്‍ ഉള്ളതില്‍ 22 സാക്ഷികള്‍ കൂറുമാറി എന്നാണ് പറയുന്നത്. പിന്നെ പ്രോസിക്യൂഷന്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ഇഷ്ടം പോലെ തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കോടതിയ്ക്ക് അതൊന്നും അപ്രീഷിയേറ്റ് ചെയ്തിട്ടില്ല എന്ന് പറയുന്നു. പ്രെജുഡൈസ്ഡ് ആണെന്ന് പറഞ്ഞില്ല. കോടതി അപ്രീഷിയേറ്റ് ചെയ്തിട്ടില്ല. അത്രമാത്രമെ ഞാന്‍ പറയുന്നുള്ളൂ. കോടതിയുടെ ഒരു ജഡ്ജ്‌മെന്റ് നമുക്കെല്ലാവര്‍ക്കും കാണാം. നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. പക്ഷെ ഒറ്റ കാര്യം മാത്രമെ ഉള്ളൂ ഒരു കോടതി മാത്രമല്ല നാട്ടിലുള്ളത്. അപ്പീല്‍ പോകാനുള്ള എല്ലാ സാധ്യതകളും ആ കേസില്‍ നിലനില്‍ക്കുന്നുണ്ട്. പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും പോയില്ലെങ്കില്‍ നമ്മള്‍ക്ക് വിക്ടിമായി ബന്ധപ്പെട്ട് അപ്പീല്‍ പോകുന്നതിനെ കുറിച്ച് ആലോചിക്കും. കോടതി പറഞ്ഞ ഒറ്റ കാര്യമെ ഉള്ളൂ. ജാമ്യം റദ്ദ് ചെയ്യുന്നതിന് ഇതൊന്നും സഫിഷ്യന്റ് അല്ല എന്നാണ് പറഞ്ഞത്. അതല്ലാതെ ഈ തെളിവുകളൊന്നും ഇല്ല എന്നോ ഈ തെളിവുകള്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ആവില്ല എന്നോ ഈ സാക്ഷികളുടെ മൊഴികളൊന്നും തന്നെ എടുക്കില്ല എന്നോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. നേരത്തെ ഗ്രാന്റ് ചെയ്യപ്പെട്ട ഒരു ജാമ്യത്തില്‍ ആ ജാമ്യം റദ്ദാക്കാന്‍ പര്യാപ്തമല്ല എന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്.

പക്ഷെ അതില്‍ തീര്‍ച്ചയായും അപ്പീല്‍ പോകാന്‍ ഒരുപാട് സാധ്യതകള്‍ ആ ജഡ്ജ്‌മെന്റിലുണ്ട്. നമുക്കാര്‍ക്കും നിരാശയൊന്നുമില്ലല്ലോ ആ ജഡ്ജ്‌മെന്റില്‍. അതുകൊണ്ട് തന്നെ അപ്പീല്‍ പോകാം. ഈ കേസില്‍ ഒറ്റ കാര്യമെ കോടതിയുടെ മുന്നിലുള്ളൂ. ആ കാര്യം എന്താണെന്ന് വെച്ചാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യാന്‍ പറ്റില്ല. കാരണം സുപ്രീംകോടതിയുടെ ജഡ്ജ്‌മെന്റ് അനുസരിച്ച് ഒരിക്കല്‍ ജാമ്യം കൊടുത്ത കേസില്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ പരസ്പര ബന്ധിതമായ രീതിയില്‍ പ്രോസിക്യൂഷന് പറയാന്‍ സാധിക്കണം. അത് കഴിഞ്ഞില്ല് എന്നാണ് കോടതി പറയുന്നത്. പ്രോസിക്യൂഷന് അങ്ങനെ അല്ലല്ലോ പറയുന്നത്. പ്രോസിക്യൂഷന്‍ പറയുന്നത് നമ്മളല്ല, വിക്ടിം അതില്‍ ഒരുതരത്തിലും ബന്ധപ്പെടാത്ത ആളാണ്. പ്രോസിക്യൂഷനാണ് അതിന്റെ കാര്യം മൊത്തം ചെയ്തിരിക്കുന്നത്. അതുകൊണ്ട് പ്രോസിക്യൂഷനാണ് അത് ക്ലിയര്‍ ചെയ്യേണ്ട ബാധ്യത എന്നാണ് പറയുന്നത്. പ്രോസിക്യൂഷന്‍ ഒരുപാട് തെളിവുകള്‍ ശേഖരിക്കുകയും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ജഡ്ജിയുടെ കണ്ണും കൂടി ഒരു പ്രശ്‌നമാണല്ലോ. ജഡ്ജി അതൊന്നും കാണുന്നില്ല എന്ന് പറഞ്ഞാല്‍ ഒന്നും അപ്രിഷിയേറ്റ് ചെയ്യാനില്ല. ഒന്നും പറയുന്നില്ല. ഒരു തെളിവും പോലും ജഡ്ജ്‌മെന്റില്‍ ജഡ്ജി അപ്രിഷിയേറ്റ് ചെയ്തിട്ടില്ല.

അപ്പീല്‍ പോകല്ലാതെ എന്ത് ചെയ്യാന്‍ പറ്റും. ഇന്‍വെസ്റ്റിഗേഷന് ഒരു പ്രത്യേക സമയം കൊടുത്തിരിക്കുന്നു. അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. ഇന്‍വെസ്റ്റിഗേഷന്‍ സ്വതന്ത്രമായി നടക്കേണ്ടതാണ്. അതിന് കോടതി സമയം നിശ്ചയിച്ചിരിക്കുന്നു. ശരിയായ അന്വേഷണം നടത്താതെ ഇത് പൂര്‍ത്തീകരിക്കാന്‍ പറ്റില്ല. സത്യസന്ധമായ അന്വേഷണവും വിചാരണയും വേണം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറി എന്ന വിഷയം ട്രയല്‍ കോടതിയില്‍ ഇതുവരെ പ്രോസിക്യൂഷന്റെ തെളിവില്‍ ഇതുവരെ വന്നിട്ടില്ല. ഫോര്‍വേഡ് നോട്ട് വിക്ടിമിന്റെ കാര്യമല്ല.

ഫോര്‍വേഡ് നോട്ട് എന്ന് പറയുന്നത് പ്രോസിക്യൂഷന്റെ കാര്യമാണ്. ഏതൊരു ഫോര്‍വേഡ് നോട്ടും ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ സബ്മിറ്റ് ചെയ്താല്‍ അത് അനുവദിക്കുക എന്നതാണ് ഇന്നേ വരെയുള്ള ചരിത്രത്തില്‍ കോടതികള്‍ ചെയ്യുന്ന ഒരു കാര്യം. വിക്ടിമിന് ഏത് ഘട്ടത്തിലും അന്വേഷണത്തില്‍ ഇടപെടാം. വിക്ടിമിന്റെ ആശങ്ക കോടതിയ്ക്ക് ബോധ്യമുണ്ട്. കോടതി പറയുന്ന പ്രധാനപ്പെട്ട പോയന്റ് എന്ന് പറയുന്നത് കോടതിയില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ പൊലീസല്ല അന്വേഷിക്കണ്ടത്. ഇക്കാര്യങ്ങള്‍ കോടതിയില്‍ സബ്മിറ്റ് ചെയ്തിട്ടുണ്ട്. എന്തായാലും ഹൈക്കോടതി ഇത് കേള്‍ക്കും. തൃക്കാക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അതിന്റെ താല്‍പര്യം കഴിഞ്ഞല്ലോ. അതില്‍ നിന്ന് മുന്നോട്ട് പോകുന്ന കാര്യങ്ങള്‍ ഉണ്ടായിട്ടില്ല. വക്കീലുമാര്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യം ഒന്നുമായില്ല. ഒരു കൊലപാതകം നടന്നു. അത് എല്ലാവരുടേയും മുന്നില്‍ വെച്ച്. എന്നാല്‍ ആരും സാക്ഷി പറഞ്ഞില്ല. കേസ് പോയില്ലേ. കൊലപാതകം ആരാണ് ചെയ്തത് എന്നും എന്ത് ഉപകരണം വെച്ചിട്ടാണ് എന്നും എല്ലാവര്‍ക്കും അറിയാം. പക്ഷെ സാക്ഷികള്‍ പറഞ്ഞില്ലെങ്കില്‍ രക്ഷയില്ലല്ലോ. അപ്പോള്‍ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും സാക്ഷികളെ സ്വാധീനിച്ചാല്‍ കേസെടുക്കാനുള്ള വകുപ്പുണ്ട് സി ആര്‍ പി എഫില്‍. അതാണ് ചെയ്യേണ്ടതെന്നും ടി ബി മിനി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (18 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (42 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (2 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (3 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (4 hours ago)

Malayali Vartha Recommends