Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ ചങ്കിടിപ്പ് കൂടുന്നു.. വരും മണിക്കൂറുകൾ എന്തും സംഭവിക്കാം! മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി വിധി ഇന്ന്; ആ ഒരൊറ്റ തെളിവ് പുറത്ത് വന്നാൽ നിമിഷങ്ങൾക്കുള്ളിൽ അഴിക്കുള്ളിലേക്കോ?

05 JULY 2022 10:39 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് വളരെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. എന്നാൽ കേസിൽ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. മെമ്മറി കാര്‍ഡ് പരിശോധിക്കണം എന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും അന്വേഷണത്തിലുള്ള ഇടപെടലുമായതിനാല്‍ റദ്ദാക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധന തുടരന്വേഷണത്തിന് അനിവാര്യമാണ് എന്നും മെമ്മറി കാര്‍ഡില്‍ ഉണ്ടായ വ്യത്യാസത്തിന്റെ ആനുകൂല്യം എതിര്‍വിഭാഗത്തിന് ലഭിക്കുന്നത് തടയുന്നതിന് ഇത് ആവശ്യമാണ് എന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.

വിചാരണക്കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം ഉണ്ടായതായുള്ള ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫോറന്‍സിക് പരിശോധന ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഏപ്രില്‍ നാലിന് അപേക്ഷ നല്‍കിയിരുന്നത്. എന്നാല്‍, മേയ് ഒമ്പതിന് ഈ ആവശ്യം വിചാരണക്കോടതി തള്ളുകയായിരുന്നു. ദിലീപിന്റെ ആവശ്യപ്രകാരം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് പകര്‍പ്പ് എടുക്കാനായി 2020 ജനുവരി 10-ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചപ്പോഴാണ് മെമ്മറി കാര്‍ഡ് മുന്‍പ് പരിശോധിച്ചതായി മനസ്സിലാകുന്നത് എന്നാണ് ക്രൈംബ്രാഞ്ച് വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറന്‍സിക് ഡയറക്ടറുടെ റിപ്പോര്‍ട്ട് എന്നും ഇത് വിചാരണക്കോടതിക്ക് അയയ്ക്കുകയും ചെയ്തിരുന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പ്രോസിക്യൂഷനെ അറിയിച്ചിരുന്നില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ പ്രതിയായ നടന്‍ ദിലീപിനെയും ഹൈക്കോടതി നേരത്തെ കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതി നടന്‍ ദിലീപ് വിചാരണ അനന്തമായി നീളാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നോയെന്ന് പരിശോധിക്കണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നുമാണ് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ നിലപാടെടുത്തത്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കേണ്ടെന്ന വിചാരണ കോടതി വിധിയില്‍ ഹൈക്കോടതി ഇടപെടണമെന്ന് അതിജീവിത നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. നീതിപൂര്‍വമായ വിചാരണ തന്റെ അവകാശമാണെന്നും അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിന് പിന്നില്‍ മറ്റുദ്ദേശങ്ങളുണ്ടാകാം എന്നായിരുന്നു ദിലീപിന്റെ വാദം. പ്രോസിക്യൂഷന്‍ ആവശ്യത്തില്‍ പുതുതായി ഒന്നുമില്ലെന്നും ദിലീപ് വാദത്തിനിടെ കോടതിയെ അറിയിച്ചിരുന്നു. കേസിലെ നിര്‍ണായക തെളിവായ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ പരിശോധന വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (10 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (30 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (54 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (1 hour ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends