Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയുത്തരവ് ആശ്വാസവും സന്തോഷവുമേകുന്നതാണ്.. എത്ര തന്നെ സമയം നീണ്ടുപോയാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം.. ആർക്കും ഇവിടെ നീതി നിഷേധിക്കാൻ പാടില്ല.. ഒരു തെറ്റ് സംഭവിച്ചില്ലെങ്കിൽ എന്തിനാണ് ഇവർ ഭയക്കുന്നത്? തുറന്നടിച്ച് ഭാഗ്യലക്ഷ്മി

05 JULY 2022 12:42 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് ഹൈക്കോടതിയുടെ വിധി പുറത്ത് വരുമ്പോൾ ദിലീപിനെ സംബന്ധിച്ച് ഇത് നിർണായക തിരിച്ചടിയാണ്. ഇപ്പോഴിതാ കോടതിയുത്തരവ് ആശ്വാസവും സന്തോഷവുമേകുന്നതെന്ന് പ്രതികരിച്ചുകൊണ്ട് ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. അതിജീവിത തന്നെ പറയുകയാണ് ഈ വിഡീയോ പുറത്ത് പോയിട്ടുണ്ട്? ഇത് ആരൊക്കെയോ ദുരുപയോഗം ചെയ്തിട്ടുണ്ട്? എന്നിങ്ങനെ പറയുമ്പോൾ ആ സംശയം തീർത്ത് തരേണ്ടത് കോടതി തന്നെയാണ്. ആരാണ് വീഡിയോ പുറത്തുകൊണ്ടുപോയതെന്ന് തെളിയേണ്ട കാര്യമാണ്, ഹൈക്കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. എത്ര തന്നെ സമയം നീണ്ടുപോയാലും ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണം. ആർക്കും ഇവിടെ നീതി നിഷേധിക്കാൻ പാടില്ല. ഒരു തെറ്റ് സംഭവിച്ചില്ലെങ്കിൽ എന്തിനാണ് പ്രതി സ്ഥാനത്തുള്ളവർ ഭയക്കുന്നത്. ഇവർ തെറ്റുകാരല്ലെങ്കിൽ ഇതെങ്ങനെ സംഭവിച്ചു എന്ന് പുറത്ത് കൊണ്ട് വരേണ്ടതും ഇവർ തന്നെയല്ലേ. എങ്ങനെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നു, എങ്ങനെയാണ് രാത്രി 9.45നു ശേഷം ഈ വിഡീയോ കണ്ടതായി കാണുന്നത്. ആരാണ് അതിൽ ഇടപെടൽ നടത്തിയത്? ആരാണ് ആ കുട്ടിയ്ക്ക് വേണ്ടി പൾസർ സുനിയ്ക്ക് ക്വട്ടേഷൻ കൊടുത്തത്? ഈ ചോദ്യങ്ങൾക്ക് ഉത്തരം പ്രതികൾ അല്ലെങ്കിൽ ഇവർ തന്നെയല്ലേ പുറത്ത് കൊണ്ടുവരാൻ കൂടെ നിൽക്കേണ്ടത്. എന്നിങ്ങനെ പറഞ്ഞുകൊണ്ട് തുറന്നടിച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി.

അതേസമയം മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ചാണ് കോടതി മെമ്മറി കാ‍ർഡ് ശാസ്ത്രീ.യ പരിശോധനയ്ക്ക് അയക്കാൻ നിർദേശിച്ചത്. ഉത്തരവ് കിട്ട് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറൻസിക് ലാബിലേക്ക് മെമ്മറി കാർഡ് അയക്കണം. 7 ദിവസത്തിനുള്ള പരിശോധനാഫലം കോടതിക്ക് കൈമാറണമെന്നും നിർദേശിച്ചിട്ടുണ്ട്. സീൽ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിലുണ്ട്. ജസ്റ്റിസ് ബച്ചു കുര്യൻ തോമസാണ് കേസിൽ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിയുടെ കസ്റ്റഡിയിലെത്തിയ ശേഷമാണ് ഹാഷ് വാല്യുവിന് മാറ്റം വന്നതെങ്കിൽ അത് അന്വേഷിക്കാന്‍ പൊലീസിന് അധികാരമില്ല. എന്നിരുന്നാലും ഹാഷ് വാല്യു മാറിയെന്ന് പ്രോസിക്യൂഷന്‍ അവകാശപ്പെടുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് അയക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. അതേസമയം വിചാരണയോ തുടരന്വേഷണമോ ഇക്കാര്യത്താൽ നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി പ്രോസിക്യൂഷനോട് നിർദേശിച്ചു. ഈ മാസം 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ചിട്ടുള്ള സമയം. കോടതിയുടെ പക്കലുണ്ടായിരുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി വിദഗ്‍ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. അന്വേഷണ സംഘത്തിന്റെയോ കോടതിയുടെയോ അനുമതിയില്ലാതെ കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ആരോ പരിശോധിച്ചു എന്ന് വ്യക്തമായതോടെ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രംഗത്തെത്തിയിരുന്നു. ദൃശ്യങ്ങൾ ചോർന്നോ എന്ന് പരിശോധിക്കണമെന്നും ഇതിനായി ശാസ്ത്രീയ പരിശോധന വേണമെന്നും ആയിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി വിചാരണ കോടതി തള്ളുകയായിരുന്നു. ഇതേതുടർന്നാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (13 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (31 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (51 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends