Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയേഷേട്ടനോട് തോന്നിയ ആ വാശിയായിരുന്നു നൂറ് ദിവസം തികയ്ക്കണമെന്ന ആ​ഗ്രഹം വന്നത്... വന്നയുടൻ മകളെ വാരിയെടുത്ത് ഓമനിച്ചും ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ ആഘോഷിച്ച് ലക്ഷ്മിപ്രിയ; ദിൽഷയാണ് യഥാർഥ വിന്നറെന്ന് പറയാൻ പറ്റില്ല.. ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്ന് ലക്ഷ്മി പ്രിയ

05 JULY 2022 01:35 PM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് ഫിനാലെയ്ക്ക് ശേഷം മത്സരാർത്ഥികളെല്ലാം തിരിച്ച് വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ്. പലരും ലൈവിലെത്തി സന്തോഷം അറിയിച്ചിരുന്നു. ഇപ്പോഴിതാ നാട്ടിലെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ. നാട്ടിലെത്തിയ ലക്ഷ്മിപ്രിയയെ സ്വീകരിക്കാൻ ഭർത്താവും മകളും ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു. 'ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസൺ 4ൻറെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാൻ വളരെയധികം അഭിമാനിക്കുന്നു എന്നെയോർത്ത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് ഞാൻ നന്ദിയറിയിക്കുന്നു.''എന്റെ ഗുരുക്കന്മാർക്ക്, ജയേഷേട്ടന്, എന്റെ മോൾക്ക്, എന്റെ കൂടെയുണ്ടായിരുന്ന 20 പേർക്കും ഞാൻ നന്ദി അറിയിക്കുന്നു. നിങ്ങൾ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്.' 'നിങ്ങൾ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എൻറെ സങ്കടങ്ങൾ, എൻറെ എല്ലാം' എന്നാണ് ബിഗ് ബോസ് വേദിയിൽ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയ നൽകിയ മറുപടി.

'വൃത്തി കൂടുതലുള്ള വ്യക്തിയായതിനാൽ ഭർത്താവ് അടക്കമുള്ളവർ എന്നോട് പറഞ്ഞത് ഞാൻ‌ അധികനാൾ ഹൗസിൽ‌ നിൽ‌ക്കില്ലെന്നാണ്.' 'അത് കേട്ടപ്പോൾ മുതൽ ജയേഷേട്ടനോട് വാശിയായി. അങ്ങനെയാണ് നൂറ് ദിവസം തികയ്ക്കണമെന്ന ആ​ഗ്രഹം വന്നത്. ചെറിയ കാര്യങ്ങൾക്ക് ദേഷ്യം വരികയും ക്ഷമയില്ലാത്തയാളുമായിരുന്നു ഞാൻ. മകൾ വിഷസ് അയച്ചപ്പോഴാണ് കോൺഫിഡൻസ് കൂടിയത്.' 'ബി​ഗ് ബോസ് ഹൗസിൽ ജീവിച്ചതുകൊണ്ട് ലോകത്തിന്റെ ഏത് കോണിൽ പോയാലും ഇനി ജീവിക്കാൻ പറ്റും. ബി​ഗ് ബോസ് ഹൗസ് നെ​ഗറ്റീവ് എനർജിയുള്ള സ്ഥലമാണെന്നാണ് മത്സരാർഥികളിൽ‌ പലരും പറഞ്ഞിരുന്നത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.' 'എന്റെ ജപവും പ്രാർഥനയും കൊണ്ട് ഞാൻ അവിടെയെല്ലാം പോസറ്റീവ് എനർജി നിറച്ചിരുന്നു. ദിൽഷയാണ് യഥാർഥ വിന്നറെന്ന് പറയാൻ പറ്റില്ല.'

'ഒരു മനുഷ്യൻ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടോ?, ഒറ്റയ്ക്കുള്ള ​ഗെയിമായിരുന്നോ? എന്നൊക്കെയുള്ളത് വിലയിരുത്തണം. ഇത്തരം ​ഗെയിം ഷോകളിൽ പങ്കെടുക്കുമ്പോൾ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയാണ് വേണ്ടത്.' 'ആ വീട്ടിലെ ആര് തളർന്ന് പോയാലും ഞാൻ ചേർത്ത് പിടിക്കാറുണ്ടായിരുന്നു. ഫൈനൽ സിക്സ് വരെ എത്തുന്നത് വലിയ കാര്യമാണ്. ഞാൻ ഒന്നാം സ്ഥാനത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല.' 'എനിക്ക് പിആർ വർക്കുണ്ടായിരുന്നില്ല. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച് ആളുകളുടെ പിന്തുണകൊണ്ടാണ് പിടിച്ച് നിന്നത്. നിരവധി പേരുടെ കമന്റുകൾ വായിച്ചിരുന്നു. ലക്ഷ്മിപ്രിയയായിട്ട് മൂന്ന് മാസങ്ങൾക്ക് മുമ്പ് ബി​ഗ് ബോസിലേക്ക് പോയ ഞാൻ തിരിച്ച് വന്നത് എല്ലാവരുടേയും സ്നേഹം സ്വീകരിച്ച് എൽപിയായിട്ടാണ്.' 'മാത്രമല്ല പ്രേക്ഷകരുടെ അഭിപ്രായം വായിക്കുമ്പോൾ ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്നും എനിക്ക് തോന്നിയിട്ടുണ്ട്' ലക്ഷ്മിപ്രിയ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (15 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (33 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (53 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends